കുവൈത്തിൽ1,43,725 ഫ്ലാറ്റുകൾ ഒഴിഞ്ഞുകിടക്കുന്നതായി കണക്കുകൾ

  • 24/07/2025



കുവൈറ്റ് സിറ്റി: കുവൈത്തിൽ 1,43,725 റെസിഡൻഷ്യൽ യൂണിറ്റുകൾ ഒഴിഞ്ഞുകിടക്കുന്നതായി കണക്കുകൾ. ഇത് മൊത്തം യൂണിറ്റുകളുടെ 18.04 ശതമാനം വരും. ഇത് കഴിഞ്ഞ വർഷത്തേക്കാൾ ചെറിയ വർദ്ധനവാണ് രേഖപ്പെടുത്തുന്നത്. കുവൈത്തിൽ നിലവിൽ 877 കെട്ടിടങ്ങളാണ് നിർമ്മാണത്തിലുള്ളത്. ഇതിൽ 421 എണ്ണവും മുബാറക് അൽ കബീർ ഗവർണറേറ്റിലാണ്. അതേസമയം, 707 കെട്ടിടങ്ങൾ വാസയോഗ്യമല്ലാത്തവയാണെന്ന് കണ്ടെത്തി. ഇതിൽ 70 ശതമാനവും തലസ്ഥാന ഗവർണറേറ്റിലാണ്.

കുവൈത്തിലെ മൊത്തം ഭവന യൂണിറ്റുകളുടെ എണ്ണം 7,96,620 ആയി. ഇതിൽ 1,76,336 വീടുകളും ഉൾപ്പെടുന്നു. അഹ്മദി (36,068), ഫർവാനിയ (32,276) എന്നിവിടങ്ങളിലാണ് ഏറ്റവും കൂടുതൽ വീടുകളുള്ളത്. എന്നാൽ, ജഹ്റ ഗവർണറേറ്റിൽ ഏറ്റവും കുറവ് അപ്പാർട്ട്‌മെന്‍റുകളാണുള്ളത്. ഇത് 7,502 ആണ്. നിലവിൽ 1,43,725 റെസിഡൻഷ്യൽ യൂണിറ്റുകൾ ഒഴിഞ്ഞുകിടക്കുന്നുണ്ട്. ഇത് മൊത്തം യൂണിറ്റുകളുടെ 18.04 ശതമാനം വരും. ഇത് കഴിഞ്ഞ വർഷത്തേക്കാൾ ചെറിയ വർദ്ധനവാണ് രേഖപ്പെടുത്തുന്നത്.

Related News