കുവൈത്തിൽ വാരാന്ത്യത്തിൽ അതികഠിനമായ ചൂട്; പൊടിക്കാറ്റിനും സാധ്യത

  • 24/07/2025



കുവൈത്ത് സിറ്റി: കുവൈത്തിൽ വാരാന്ത്യത്തിൽ അതികഠിനമായ ചൂട് അനുഭവപ്പെടുമെന്ന് കാലാവസ്ഥാ നിരീക്ഷണ വകുപ്പ് അറിയിച്ചു. പകൽ സമയത്ത് ചുട്ടുപൊള്ളുന്ന കാലാവസ്ഥയും രാത്രിയിൽ ചൂടുള്ള അവസ്ഥയും തുടരുമെന്നുമാണ് മുന്നറിയിപ്പ്. ഇന്ന് വ്യാഴാഴ്ച കൂടിയ താപനില 50°C , വെള്ളി 49 °C, ശനി 48 °C ആണ് പ്രതീക്ഷിക്കുന്ന താപനില.    

രാജ്യത്ത് ഇന്ത്യൻ മൺസൂൺ ന്യൂനമർദ്ദത്തിന്റെ സ്വാധീനം തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷകൻ അബ്ദുൽ അസീസ് അൽ അലി പറഞ്ഞു. ഇത് ശക്തമായ ഉഷ്ണക്കാറ്റിന് കാരണമാകും. വടക്ക്-പടിഞ്ഞാറ് ദിശയിൽ നിന്ന് നേരിയതോ മിതമായതോ ആയ വേഗതയിൽ കാറ്റ് വീശുമെങ്കിലും, ചില സമയങ്ങളിൽ ഇത് ശക്തമായേക്കാം. പ്രത്യേകിച്ച് തുറന്ന പ്രദേശങ്ങളിൽ പൊടിക്കാറ്റിന് സാധ്യതയുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Related News