ജലീബ് അൽ ഷുവൈക്കിൽ വൻ റെയ്ഡ്: നിരവധി നിയമലംഘകർ പിടിയിൽ

  • 24/07/2025



കുവൈത്ത് സിറ്റി: നിയമവിരുദ്ധ താമസക്കാരെയും നിയമലംഘകരെയും ലക്ഷ്യമിട്ട് വ്യാഴാഴ്ച പുലർച്ചെ ജലീബ് അൽ ഷുവൈക്ക് മേഖലയിൽ കുവൈത്തി അധികൃതർ വൻ റെയ്ഡ് നടത്തി. റെയ്ഡിൽ നിരവധി പേർ അറസ്റ്റിലായി. ആഭ്യന്തര മന്ത്രി ഷെയ്ഖ് ഫഹദ് അൽ യൂസഫിന്റെ നേരിട്ടുള്ള നിർദ്ദേശപ്രകാരം, ആക്ടിംഗ് അണ്ടർ സെക്രട്ടറി മേജർ ജനറൽ അലി അൽ അദ്‌വാനിയുടെ മേൽനോട്ടത്തിൽ, ജനറൽ ഡിപ്പാർട്ട്‌മെന്റ് ഓഫ് സ്പെഷ്യൽ ഫോഴ്‌സ് യൂണിറ്റുകളാണ് പുലർച്ചെ ഈ പ്രദേശത്ത് റെയ്ഡ് നടത്തിയത്. സ്പെഷ്യൽ ഫോഴ്‌സ് സെക്യൂരിറ്റി ഡയറക്ടർ ജനറൽ ബ്രിഗേഡിയർ ജനറൽ ദാഖിൽ അൽ ദാഖിൽ, ഓപ്പറേഷൻസ് ഡയറക്ടർ ബ്രിഗേഡിയർ ജനറൽ യൂസഫ് അൽ സൂരി എന്നിവർ നേരിട്ടാണ് ഓപ്പറേഷൻ നിയന്ത്രിച്ചത്.

Related News