പ്രവാസ ജീവിതത്തിലെ വർണ്ണക്കാഴ്ചകൾക്കിടയിൽ നൊമ്പരപ്പെടുത്തുന്ന ചില ബന്ധങ്ങളെയും അതിനിടയിൽ ജീവൻ വെയ്ക്കുന്ന ശത്രുതയും നിരാശകളും ഒപ്പം ഉണ്ടാകുന്ന വൃദ്ധ പ്രണയങ്ങളെയും അഭ്രപാളിയിലേക്ക് അടുക്കി വെക്കാൻ തയ്യാറായി അഷ്റഫ് കാളത്തോട് അണിയിച്ചൊരുക്കിയ "മണൽഭൂമി "യെന്ന സിനിമയുടെ ടൈറ്റിൽ സോങ്ങ് പ്രശസ്ത്ത സ്റ്റേജ് പെർഫോമറും മിനിസ്ക്രീൻ ആർട്ടിസ്റ്റുമായ M80 മൂസ ഫെയിം വിനോദ് കോവൂർ പ്രകാശനം ചെയ്തു . മലയാളിക്കും മലയാളത്തിനും അഭിമാനകരമായ നിമിഷമാണ് പ്രവാസലോകത്ത് നിന്നും ഉണ്ടാകുന്ന ഈ ചലച്ചിത്രം. അതിലെ 'മനസിൽ മധുര'മെന്ന ഗാനം ഹൃദയത്തെ കുളിർപ്പിക്കുന്നതാണ്. അമ്മമാരെ നമസ്കരിക്കുന്നതാണ് എന്ന് പ്രകാശന പ്രസംഗത്തിൽ കോവൂർ പറഞ്ഞു. കുവൈറ്റിലും കേരളത്തിലും നിന്നുമായി ഗൂഗിൾ ഓൺലൈൻ വഴി നിരവധി ശ്രദ്ധേയരായ കലാ സാംസ്കാരിക പ്രവർത്തകരാണ് ചടങ്ങിന് സാക്ഷ്യം വഹിച്ചത്.
നിയതമായ വേലിക്കെട്ടുകൾക്കപ്പുറം നടന്നെത്തുന്നവനാണ് കലാകാരൻ, പ്രവാസത്തിന്റെ ഇത്തിരിവട്ടങ്ങളിൽ ചേക്കേറി തന്റെ ഉള്ളിലെ കലകളെ വെളിച്ചം കാണിക്കാൻ നടത്തുന്ന യത്നങ്ങളെ പ്രകീർത്തിക്കപ്പെടേണ്ടതാണ്. സാങ്കേതികതയുടെയും, നിർമ്മിതിക്കാവശ്യമായ വിഭവങ്ങളുടെയും അപര്യാപ്തതയിൽ നിന്നുകൊണ്ട് രൂപമെടുക്കുന്ന കലകളാണ് പ്രവാസ കലകൾ അത്തരം ഒരു സാഹചര്യത്തിൽ നിന്നും ഉണ്ടാകുന്ന മണൽഭൂമിയുടെ ഉദയത്തെ അതിന്റെ പിന്നിൽ പ്രവർത്തിക്കുന്ന കലാകാരന്മാരെ പ്രതേകിച്ച് കലാശ്രീ അഷ്‌റഫ് കാളത്തോടിനെ അഭിനന്ദിക്കേണ്ടതുണ്ട് എന്ന് ഉദ്ഘാടന പ്രസംഗത്തിൽ ഡോക്ടർ സാംകുട്ടി പട്ടംകരി പറഞ്ഞു.
തുടർന്ന് ഷെമീജ് കുമാർ, സാം പൈനമൂട്, ജിഷ സുബിൻ, ബെർഗ്മാൻ തോമസ്, രാജേഷ് ബാബു, പ്രതിഭ ഷിബു, ബിജോയ് പാലക്കുന്നേൽ, ജിനു വൈക്കത്ത്, സജിത, നവാസ്, പ്രമോദ് മേനോൻ, വിൽസൺ ചിറയത്ത്, ശോഭ നായർ, ധന്യ ഷബി, ബിനു ചാക്കോ, സിനു തുടങ്ങിയവർ സംസാരിച്ചു.
മണൽഭൂമിയിലെ അഞ്ചു ഗാനങ്ങളുടെ രചനയും സംഗീതവും അഷ്‌റഫ് കാളത്തോട് തന്നെയാണ് നിർവ്വഹിച്ചത് ഓർക്കസ്‌ട്രേഷൻ ചെയ്തു പാടിയത് ഷെർദൻ തോമസും ഒപ്പം പാടിയിരിക്കുന്നത് സിന്ധു രമേശും, ധന്യയും, സാലിഹ് അലിയുമാണ്.
പ്രണവം ഉണ്ണി ആശംസകൾ അറിയിച്ചു, അഫ്സൽ അലി സ്വാഗതവും സിന്ധു രമേശ് നന്ദിയും പറഞ്ഞു.
ബാബു ചാക്കോള, സജിത, അഫ്സൽ, കുമാർ തൃത്താല, സജീവ് പീറ്റർ, മഞ്ജു, വിത്സൺ, ട്രീസ, മധു, ജോമോൻ, സുരേഷ്, ലയാൻ, മനീഷ് ഖാൻ, ജസ്സഹ്, ഇബ്‌റാഹീം, ഏൽതോ, ജോസെഫ്, സൂരൃശ്രീ, ശ്രീജയ, അർച്ചന, വിനോദ്, അസീസ്, പ്രദീപ്, പ്രമോദ്, വെങ്ങോല, രമ്യേഷ് ദക്ഷിണ തുടങ്ങിയവരാണ് അഭിനേതാക്കൾ.
ലിജോ ജോസ്, ലയാൻ, നൗഷാദ് എന്നിവരാണ് സാങ്കേതിക നിർവഹണം.
പ്രളയവും, കൊറോണയും, ഒടുവിൽ കണ്ണീരണിയിച്ചു കൊണ്ട് വിമാന ദുരന്തവും കേരളത്തെ പിടിച്ചുലയ്ക്കുന്ന ഈ അവസരത്തിൽ മണൽഭൂമി ചിത്രത്തിലെ മനസ്സിൽ മധുരം എന്ന ഗാനത്തിന്റെ സോഷ്യൽ മീഡിയയിലൂടെ ഉള്ള പൊതു റിലീസിംഗ് താൽക്കാലികമായി ഒഴിവാക്കിയിരിക്കുകയാണ്. റിലീസിംഗ് പരിപാടികൾക്കിടയിലാണ് നടുക്കുന്ന ആ ദുരന്ത വാർത്ത കേൾക്കുന്നത്. റിലീസിംഗ് മറ്റൊരു ദിവസത്തേയ്ക്ക് മാറ്റിവെച്ചു കൊണ്ട് കേരളം നേരിടുന്ന ഈ വേദനിപ്പിക്കുന്ന സാഹചര്യത്തിൽ കണ്ണീരോടെ പങ്ക് ചേരുന്നതായി അറിയിച്ചു കൊണ്ടാണ് ഗൂഗ്ൾ മീറ്റിങ് അവസാനിപ്പിച്ചത്.
Lorem ipsum dolor sit amet, consectetur adipisicing elit. Velit omnis animi et iure laudantium vitae, praesentium optio, sapiente distinctio illo?