കുവൈത്തിൽ 514 പേർക്കുകൂടി കോവിഡ് 19, രോഗ ബാധിതർ 71713 . 4 മരണം.

  • 09/08/2020

കുവൈറ്റ് സിറ്റി : കുവൈത്തിൽകഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 514 പുതിയ കൊറോണ വൈറസ് കേസുകൂടി റിപ്പോർട്ട് ചെയ്തതായി ആരോഗ്യ മന്ത്രാലയം. ഇതോടെ കുവൈത്തിൽ കൊറോണ വൈറസ് ബാധിച്ചവരുടെ എണ്ണം 71713 ആയതായി ആരോഗ്യ മന്ത്രാലയ വക്താവ് ഡോക്ടര് അബ്ദുള്ള അൽ സനദ് അറിയിച്ചു. 713 പേർ കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ രോഗമുക്തി നേടി. 359 സ്വദേശികൾക്കും155 വിദേശികൾക്കുമാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്

ഗവർണറേറ് തിരിച്ചുള്ള കേസുകൾ :

അൽ ജഹ്‌റ 122 കേസുകൾ, അൽ അഹ്മദി 118 കേസുകൾ, അൽ ഫർവാനിയ 111 കേസുകൾ, ഹവല്ലി 83 കേസുകൾ, ക്യാപിറ്റൽ 80 കേസുകൾ.

Related News