കുവൈറ്റ് സിറ്റി : ഓണ്‍ലൈന്‍ കൂടിയുള്ള അനധികൃതമായ കച്ചവടങ്ങള്‍ നിരീക്ഷിച്ചു കൊണ്ടിരിക്കുകയാണെന്നും നിയമവിരുദ്ധമായ പ്രവർത്തനങ്ങൾ നടത്തിയെന്ന് തെളിയിക്കപ്പെടുന്ന ഏതൊരു അപ്ലിക്കേഷനും ഉടൻ തന്നെ പബ്ലിക് പ്രോസിക്യൂഷന് റഫർ ചെയ്യുമെന്നും വാണിജ്യ വ്യവസായ മന്ത്രാലയം അധികൃതര്‍ അറിയിച്ചു. സോഷ്യല്‍ മീഡിയ കേന്ദ്രീകരിച്ച് അനുമതിയില്ലാതെ വിപണനം നടത്തിയ 12 ഇൻസ്റ്റാഗ്രാം അക്കൗണ്ടുകൾ ഇതിനകം അടച്ചുപൂട്ടിയിട്ടുണ്ട്. അനുമതിയില്ലാതെ വിലയേറിയ കാറുകള്‍, ആഡംബര വാച്ചുകള്‍ എന്നീവ ലേലം ചെയ്യുന്ന 42 അക്കൗണ്ടുകൾക്കെതിരെയും പരാതി നല്‍കിയെങ്കിലും ഇൻസ്റ്റാഗ്രാം നടപടികള്‍ എടുത്തിട്ടില്ലെന്നും വാണിജ്യ വ്യവസായ മന്ത്രാലയം, പബ്ലിക് അതോറിറ്റി ഫോർ കമ്മ്യൂണിക്കേഷൻസ് ആന്റ് ഇൻഫർമേഷൻ ടെക്നോളജി, ആഭ്യന്തര മന്ത്രാലയം എന്നിവരടങ്ങിയ സംഘം ഇൻസ്റ്റാഗ്രാമിലെ ഉദ്യോഗസ്ഥരുമായി ആശയവിനിമയം നടത്തുന്നത് തുടരുകയാണെന്നും അധികൃതര്‍ അറിയിച്ചു.
Lorem ipsum dolor sit amet, consectetur adipisicing elit. Velit omnis animi et iure laudantium vitae, praesentium optio, sapiente distinctio illo?