യാത്ര വിലക്കുള്ള രാജ്യങ്ങളില്‍ നിന്നും സ്വദേശികള്‍ക്ക് മടങ്ങിവരാം

  • 10/08/2020

കുവൈറ്റ് സിറ്റി : രാജ്യത്തേക്ക് യാത്ര വിലക്കുള്ള രാജ്യങ്ങളില്‍ നിന്നും സ്വദേശികള്‍ക്ക് മടങ്ങി വരാമെന്ന് ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ അറിയിച്ചു. കോവിഡ് ഭീഷണിയെ തുടര്‍ന്ന് 31 രാജ്യങ്ങളില്‍ നിന്നുള്ള വ്യോമ ഗതാഗതമാണ് താല്‍ക്കാലികമായി നിരോധിച്ചിരിക്കുന്നത്. 72 മണിക്കൂറിൽ കൂടുതൽ സാധുതയുള്ള കോവിഡ് മുക്ത പിസിആർ സർട്ടിഫിക്കറ്റ് കൈവശമുള്ള കുവൈത്ത് പൌരന്മാര്‍ക്കാന് അനുമതി നല്‍കുകയെന്ന് ഡി.ജി.സി.എ ഡയറക്ടർ യൂസഫ് അൽ ഫൌസാന്‍ പറഞ്ഞു. ആഗോളതലത്തിലെ കോവിഡ്​ വ്യാപനം നിരന്തരം അവലോകനം നടത്തി യാത്രാ വിലക്കുള്ള രാജ്യങ്ങളുടെ പട്ടിക വിലയിരുത്തും. അടിയന്തരാവശ്യക്കാരല്ലാത്തവർ തൽക്കാലം വിദേശയാത്ര മാറ്റിവെക്കണമെന്നും യാത്രയിൽ കോവിഡ്​ ബാധയേൽക്കാനുള്ള സാധ്യത കൂടുതലാണെന്നും അദ്ദേഹം പറഞ്ഞു.വിമാനത്തിൽ ബാഗേജ് നിരോധിച്ചിട്ടുണ്ടെന്നും ഒരു ഹാൻഡ്‌ബാഗ് മാത്രമേ അനുവദിക്കൂയുള്ളൂ. പ്രായപരിധി പരിമിതപ്പെടുത്തിയിട്ടില്ല. യാത്രക്കാരന്‍ ആരോഗ്യ ഇൻ‌ഷുറൻസും ശ്ലോനാക് ആപ്ലിക്കേഷനിലൂടെ രജിസ്റ്റർ ചെയ്യുകയും വേണമെന്നും യൂസഫ് അൽ ഫൌസാന്‍ പറഞ്ഞു. നിലവില്‍ നിരോധിത രാജ്യങ്ങളിൽ നിന്നുള്ള പ്രവാസികൾക്ക് നേരിട്ട് കുവൈത്തിലേക്കോ ട്രാൻസിറ്റ് വഴിയോ പറക്കാൻ കഴിയില്ല, എന്നാൽ നിരോധന പട്ടികയിൽ ഇല്ലാത്ത ഏതെങ്കിലും രാജ്യത്തില്‍ 14 ദിവസം താമസിച്ച് കോവിഡ് മുക്ത പിസിആർ ടെസ്റ്റ് സർട്ടിഫിക്കറ്റുമായി കുവൈത്തിലേക്ക് മടങ്ങി വരുവാന്‍ സാധിക്കും.

Related News