ബേർഡ് ഫോട്ടോഗ്രാഫർ ഓഫ് ദ ഇയർ മത്സരത്തിൽ കുവൈറ്റ് ഫോട്ടോഗ്രാഫർക്ക് അന്താരാഷ്ട്ര അവാർഡ്.

  • 15/08/2020

കുവൈറ്റ് സിറ്റി : യുണൈറ്റഡ് കിംഗ്ഡത്തിൽ നടന്ന ബേർഡ് ഫോട്ടോഗ്രാഫർ ഓഫ് ദ ഇയർ മത്സരത്തിൻറെ അഞ്ചാം സീസണിൽ കുവൈറ്റ് ഫോട്ടോഗ്രാഫർ മജീദ് അൽ-സുവാബി അന്താരാഷ്‌ട്ര ഗ്രാൻഡ് പ്രൈസ് അവാർഡ് നേടി. 2016 ൽ മത്സരം ആരംഭിച്ചതിന് ശേഷം സമ്മാനം നേടിയ ആദ്യത്തെ അറബിക് വംശജനാണ് അൽ-സുവാബി നോർ‌വേയുടെ വടക്ക് വിദൂര ദ്വീപിൽ ആയിരക്കണക്കിന് ധ്രുവ പക്ഷികളിൽനിന്നെടുത്ത ഒരു ചിത്രത്തിനാണ് അവാർഡ് ലഭിച്ചത് .മഞ്ഞുവീഴ്ചയുള്ള ഭൂപ്രദേശങ്ങൾക്കിടയിൽ സന്ധ്യാസമയത്ത് പകർത്തിയ ഒരു ജോടി യൂറോപ്യൻ കോർമോറന്റുകളുടെ ഒരു ഫോട്ടോയ്ക്കാണ് അവാർഡ്.15000 ത്തോളം ചിത്രങ്ങളിൽ നിന്നാണ് ൽ-സുവാബിയുടെ ചിത്രം തിരഞ്ഞെടുത്തത്. ഷെയ്ഖ് ഹമദാൻ ബിൻ മുഹമ്മദ് ബിൻ റാഷെദ് അന്താരാഷ്ട്ര അവാർഡ് ഉൾപ്പെടെ നിരവധി അവാർഡുകൾ അൽ-സുവാബി നേടിയിട്ടുണ്ട്.

Related News