കുവൈറ്റ് സിറ്റി: ഗൾഫ്‌ബാങ്കിന്റെ ഹെഡ് ഓഫീസിലെ ഒരു ജീവനക്കാരന് കോവിഡ് പോസറ്റീവ് സ്ഥിരീകരിച്ചതിനെത്തുടർന്ന് ഹെഡ് ഓഫീസ് ബ്രാഞ്ച് താൽക്കാലികമായി അടച്ചു. ആരോഗ്യ മന്ത്രാലയത്തിന്റെ നിർദേശപ്രകാരം ബ്രാഞ്ച് അടച്ചുപൂട്ടാനും പൂർണ്ണമായും അണുവിമുക്തമാക്കാനുമുള്ള എല്ലാ പ്രതിരോധ നടപടികളും ഗൾഫ് ബാങ്ക് ഉടൻ സ്വീകരിച്ചു. വൈറസിനെ പ്രതിരോധിക്കുന്നതിനും ജീവനക്കാരുടെയും ഉപഭോക്താക്കളുടെയും മികച്ച സുരക്ഷ ഉറപ്പുവരുത്തുന്നതിനും മികച്ച പ്രതിരോധ ആരോഗ്യ നടപടികളും നടപ്പിലാക്കാൻ ഗൾഫ് ബാങ്ക് പ്രതിജ്ഞാബന്ധമാണെന്ന് വാർത്താകുറിപ്പിൽ അറിയിച്ചു.
Lorem ipsum dolor sit amet, consectetur adipisicing elit. Velit omnis animi et iure laudantium vitae, praesentium optio, sapiente distinctio illo?