ബിരുദമില്ലാത്ത 60 വയസ്സിനു മുകളിലുള്ള വിദേശികൾക്ക് കുവൈറ്റ് വിടേണ്ടിവരും.

  • 16/08/2020

കുവൈറ്റ് സിറ്റി : അറുപത് വയസും അതിൽ കൂടുതലുമുള്ളവർക്ക് ഒരു ഹൈസ്കൂൾ വിദ്യാഭ്യാസമോ അതിൽ താഴെയോ ആണെങ്കിൽ വർക്ക് പെർമിറ്റ് പുതുക്കുന്നത് നിർത്തലാക്കുന്നതിനുള്ള തീരുമാനം പബ്ലിക് അതോറിറ്റി ഫോർ മാൻ‌പവർ ഡയറക്ടർ ജനറൽ ജനറൽ അഹമ്മദ് അൽ മൂസ പ്രഖ്യാപിച്ചു. 2021 ജനുവരി 1 മുതൽ ഈ തീരുമാനം നടപ്പിലാക്കും. സ്ഥിതിവിവരക്കണക്കുകൾ പ്രകാരം രാജ്യത്ത് 83,562 പ്രവാസികളാണ് യൂണിവേഴ്‌സിറ്റി ബിരുദമില്ലാതെ 60 വയസും അതിൽ കൂടുതലുമുള്ളവരെന്ന് പ്രാദേശിക പത്രം റിപ്പോർട്ട് ചെയ്യുന്നു. രാജ്യത്തെ പ്രവാസികളുടെ എണ്ണം കുറയ്ക്കുന്നതുമായി ബന്ധപ്പെട്ട് ഉയര്‍ന്ന് വന്ന സർക്കാർ, പാർലമെന്റ് നിർദേശങ്ങൾ ചര്‍ച്ച ചെയ്യുന്നതിനായി പാർലമെന്ററി മാനവ വിഭവശേഷി വികസന സമിതി നേരത്തെ യോഗം ചേർന്നിരുന്നു. 2005 നും 2019 നും ഇടയിൽ കുവൈത്തിലെ ജനസംഖ്യ ഇരട്ടിയിലധികമായാണ് ഉയര്‍ന്നത്. പുതിയ കണക്ക് പ്രകാരം രാജ്യത്തെ ജനസംഖ്യ 4.42 ദശലക്ഷമാണ്. ഈ കാലയളവില്‍ പൗരന്മാരുടെ വര്‍ദ്ധന 860,000 ൽ നിന്ന് 1.335 ദശലക്ഷമായെങ്കില്‍ വിദേശി ജനസംഖ്യയുടെ വര്‍ദ്ധന 1.33 ദശലക്ഷത്തിൽ നിന്ന് 3.08 ദശലക്ഷമാണ്. ജനസംഖ്യയുടെ അസന്തുലിതാവസ്ഥ രാജ്യത്തെ സുരക്ഷ, സാമൂഹിക, സാമ്പത്തിക, സാംസ്കാരിക പ്രത്യാഘാതങ്ങൾ കാരണമാകുമെന്നും സമിതി വിലയിരുത്തി, അതിന്റെ തുടർച്ചയായാണ് പബ്ലിക് അതോറിറ്റി ഫോർ മാൻ‌പവർ ഡയറക്ടർ ജനറൽ അഹമ്മദ് അൽ മൂസയുടെ വിജ്ഞാപനം.

Related News