കുവൈത്ത് സിറ്റി: സിവിൽ ഐഡി വിതരണം അഹ്മദി ഗവർണറേറ്റിലെ ബ്രാഞ്ചിലും ആരംഭിച്ചതായി പാസി പബ്ലിക് റിലേഷൻസ് ആന്റ് മീഡിയ ഡിപ്പാർട്ട്‌മെന്റ് ഡയറക്ടർ അഹ്മദ് അൽ സബർ അറിയിച്ചു. ആദ്യ ഘട്ടത്തില്‍ സ്വദേശികള്‍ക്കും ഗാര്‍ഹിക തൊഴിലാളികള്‍ക്കുമാണ് സൗകര്യങ്ങള്‍ ചെയ്തിരിക്കുന്നതെന്നും രാവിലെ 9 മുതൽ ഉച്ചയ്ക്ക് 1 വരെ കാർഡുകൾ ലഭിക്കുമെന്നും അധികൃതര്‍ അറിയിച്ചു. പ്രതിദിനം വിതരണം ചെയ്യുന്ന സിവിൽ ഐഡി കാർഡുകളുടെ എണ്ണം വർധിപ്പിക്കാനുള്ള ശ്രമത്തിലാണ് പാസി അധികൃതര്‍. നേരത്തെ പാസി ആസ്ഥാനത്തെ 45 വെൻഡിങ് മെഷീനുകൾ വഴിയാണ് വിതരണം ചെയ്തിരുന്നത്. തങ്ങളുടെ സിവിൽ ഐഡി കാർഡുകൾ വിതരണത്തിന് സജ്ജമായിട്ടുണ്ടെന്ന് ഉറപ്പുവരുത്തി മാത്രം പാസി ആസ്ഥാനത്ത് എത്തണമെന്ന് അധികൃതർ അഭ്യർഥിച്ചു. അതോറിറ്റിയുടെ വെബ്സൈറ്റിൽ സ്റ്റാറ്റസ് പരിശോധിക്കാൻ സൗകര്യമുണ്ട്. 1889988 എന്ന നമ്പറിൽ വിളിച്ചാലും സ്റ്റാറ്റസ് അറിയാമെന്ന് അധികൃതര്‍ അറിയിച്ചു
Lorem ipsum dolor sit amet, consectetur adipisicing elit. Velit omnis animi et iure laudantium vitae, praesentium optio, sapiente distinctio illo?