ആ​ഗോളതലത്തിൽ കൊവിഡിനെ കീഴടക്കുന്ന ആദ്യ രാജ്യം യുഎഇ ആയിരിക്കുമെന്ന് ഭരണാധികാരി

  • 06/12/2020

ആ​ഗോളതലത്തിൽ കൊവിഡിനെ കീഴടക്കുന്ന ആദ്യ രാജ്യം യുഎഇ ആയിരിക്കുമെന്ന്  യു.എ.ഇ  പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്​തൂം. ആഗോളതലത്തിൽ ഉറ്റുനോക്കുന്ന സാങ്കേതിക വാരാഘോഷമായ ജൈടെക്സ് എന്ന ആഗോള സാങ്കേതിക പരിപാടിയോടെ 2020 അവസാനിക്കുമ്പോൾ വലിയ വിപ്ലവത്തിനാണ് 2021 സാക്ഷ്യംവഹിക്കുകയെന്നും അദ്ദേഹം പറഞ്ഞു.  പതിവിൽനിന്ന്​ വ്യത്യസ്തമായിരിക്കും 2021എന്നും, ഏറെ മാറ്റങ്ങൾക്കും അത്ഭുതങ്ങൾക്കുമായിരിക്കും വരും വർഷം സാക്ഷിയാവുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 

Related News