പ്രവാസികൾക്ക് തിരിച്ചടി; കേരള–ഗൾഫ് സെക്ടറിൽ വിമാന ടിക്കറ്റ് നിരക്കിൽ വർധന

  • 08/12/2020

പ്രവാസികൾക്ക് തിരിച്ചടിയായി  കേരള–ഗൾഫ് സെക്ടറിൽ വിമാന ടിക്കറ്റ് നിരക്കിൽ വർധന. യുഎഇയിൽ കഴിഞ്ഞ ആഴ്ച വരെ 500 ദിർഹത്തിന് വൺവേ ടിക്കറ്റ് നിരക്ക് കിട്ടിയിരുന്നെങ്കിൽ ഈ ആഴ്ച 200–400 ദിർഹം (4000-8000 രൂപ) വരെ വർധിച്ച് 700 മുതൽ 900 ദിർഹം വരെയായി. വ്യത്യസ്ത ദിവസങ്ങളിലേക്കുള്ള ബുക്കിങ്ങിന് ആനുപാതികമായി വിവിധ എയർലൈനുകളുടെ നിരക്കിൽ വ്യത്യാസമുണ്ട്. വന്ദേഭാരത് വിമാന സർവ്വീസുകൾ മാർച്ച് വരെ നീട്ടിയതോടെ പുതുവർഷത്തിൽ സാധാരണ വിമാന സർവ്വീസ് തുടങ്ങുന്നതിൽ തീരുമാനമായില്ല. 

കൂടാതെ 3 ആഴ്ചത്തെ ശൈത്യകാല അവധിക്കായി യുഎഇയിൽ 10ന് സ്കൂളുകൾ അടയ്ക്കുന്നതും ടിക്കറ്റ് നിരക്ക് കൂടാൻ കാരണമായി. കൂടാതെ വിസ നിയമലംഘകർക്ക് രാജ്യം വിടാനുള്ള സമയപരിധി ഡിസംബറിൽ തീരുന്നതും യാത്രക്കാരുടെ എണ്ണം കൂട്ടി. നിലവിൽ എയർ ഇന്ത്യ, എയർ ഇന്ത്യ എക്സ്പ്രസ്, ഇൻഡിഗോ, സ്പൈസ് ജെറ്റ്, ഗോ എയർ, എമിറേറ്റ്സ് എയർലൈൻ, ഫ്ലൈ ദുബായ്, എയർ അറേബ്യ, ഇത്തിഹാദ് എയർവേയ്സ്  വിമാനങ്ങളാണ്  ഇന്ത്യയിലേക്ക് സർവ്വീസ് നടത്തുന്നത്.

Related News