വാട്സ്ആപ്പ് വോയിസ് കോളുകൾക്കുളള നിരോധനം നീക്കാനൊരുങ്ങി യുഎഇ

  • 08/12/2020



വാട്സ്ആപ്പ് വോയിസ് കോളുകൾക്കുളള നിരോധനം നീക്കാനൊരുങ്ങി യുഎഇ ഭരണകൂടം.  വാട്സ്ആപ്പും ഫേസ്‍ടൈമും അടക്കം ചില വോയിസ് ഓവര്‍ ഇന്റര്‍നെറ്റ് സേവനങ്ങള്‍ക്ക്  നിലനില്‍ക്കുന്ന വിലക്ക് നീക്കുമെന്നാണ് റിപ്പോർട്ട്. ഇതുമായി ബന്ധപ്പെട്ട് ചര്‍ച്ചകള്‍ പുരോഗമിക്കുന്നതായി യുഎഇ സൈബര്‍ സെക്യൂരിറ്റി തലവന്‍ അറിയിച്ചു.  ജി.സി.സി സൈബര്‍ സെക്യൂരിറ്റി കോണ്‍ഫറന്‍സില്‍ വെച്ചാണ് യുഎഇ സര്‍ക്കാറിന്റെ സൈബര്‍ സെക്യൂരിറ്റി വിഭാഗം തലവന്‍ മുഹമ്മദ് അല്‍ കുവൈത്തി ഇക്കാര്യം അറിയിച്ചത്.

പരീക്ഷണാടിസ്ഥാനത്തില്‍ വാട്സ്ആപ്പിന്റെ വിലക്ക് പരിമിത കാലത്തേക്ക് നീക്കിയിരുന്നതായും അദ്ദേഹം പറഞ്ഞു. ഇത്തരം സേവനങ്ങള്‍ക്കുള്ള വിലക്ക് നീക്കുന്നതിന് മുന്നോടിയായി ചില നടപടിക്രമങ്ങള്‍ കൂടി പൂര്‍ത്തിയാക്കേണ്ടതുണ്ടെന്നും ഇക്കാര്യങ്ങള്‍ പുരോഗമിക്കുകയാണെന്നുമാണ് അദ്ദേഹം അറിയിച്ചത്. 

Related News