യുഎഇയുടെ സിനോഫാം കൊവിഡ് വാക്‌സിന് ഔദ്യോഗിക അംഗീകാരം

  • 10/12/2020



യു.എ.ഇയുടെ സിനോഫാം കൊവിഡ് 19 വാക്‌സിന് ഔദ്യോഗിക അംഗീകാരം. വാക്‌സിന് 86 ശതമാനം ഫലപ്രാപ്തിയുണ്ടെന്ന് യു.എ.ഇ ആരോഗ്യ മന്ത്രാലയം അറിയിച്ചു. ചൈനയുടെ സഹകരണത്തോടെ യുഎഇ നിര്‍മ്മിച്ച വാക്സിനാണിത്. പ്രവാസികൾ ഉൾപ്പെടെ എല്ലാവര്‍ക്കും വാക്‌സിന്‍ ഉപയോഗിക്കാന്‍ ഉടന്‍ അനുമതി നല്‍കുമെന്നും മന്ത്രാലയം അറിയിച്ചു. ചൈനീസ് ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനി സിനോഫാമുമായുള്ള സഹകരണത്തോടെയാണ് അബുദാബി ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തില്‍ വാക്‌സിന്‍ പരീക്ഷണം നടത്തിയത്. അടിയന്തര ഘട്ടങ്ങളില്‍ വാക്‌സിന്‍ ഉപയോഗിക്കാന്‍ യു.എ.ഇ നേരത്തെ അനുമതി നല്‍കിയിരുന്നു.

Related News