20 ലക്ഷം വാക്സിൻ ഡോസുകൾ അബുദാബിയിലെത്തി

  • 11/12/2020



 കൊവിഡ് വാക്സിന്‍ വിതരണ പദ്ധതിക്കായി 20 ലക്ഷം വാക്സിന്‍ ഡോസുകള്‍ യുഎഇയിലെ അബുദാബിയിലെത്തിച്ചു. പ്രത്യേകം സജ്ജമാക്കിയ എത്തിഹാദ് കാര്‍ഗോ വിമാനത്തിലാണ് വാക്സിന്‍ ഡോസുകള്‍ എത്തിച്ചത്. ഹോപ് കണ്‍സോര്‍ഷ്യത്തിന് കീഴിലുള്ള വാക്സിനാണിത്.  വാക്സിന്‍ വിതരണത്തിനായി ഹോപ് കണ്‍സോര്‍ഷ്യം എന്ന പേരിലുള്ള ദൗത്യത്തിന് യുഎഇ ആരംഭിച്ചിരുന്നു. ആദ്യഘട്ടത്തില്‍ ലോകത്താകെ അറുന്നൂറ് കോടി ഡോസ് വാക്സിന്‍ വിതരണം ചെയ്യുന്നതിന് സഹായം നല്‍കുന്നതിനുള്ള പദ്ധതിയാണിത്. ഈ ദൗത്യത്തിന്റെ ഭാഗമായി 2021 അവസാനത്തോടെ 1800 കോടി ഡോസ് വാക്സിന്‍ വിതരണം ചെയ്യാനാവുമെന്നാണ് യുഎഇ പ്രതീക്ഷ പ്രകടിപ്പിച്ചത്. ഇതിനാല്‍ പ്രത്യേക ക്രമീകരണങ്ങള്‍ നടത്തിയ ഇത്തിഹാദിന്റെ ഏഴ് ബോയിങ് 777-300 ഇആര്‍ കാര്‍ഗോ വിമാനങ്ങളിലാണ് വാക്‌സിന്‍ ഡോസുകള്‍ എത്തിച്ചത്. അബുദാബി അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തിച്ച വാക്സിന്‍ പിന്നീട് ഇവ റോഡ് മാര്‍ഗം തുറമുഖത്തിന് സമീപം പ്രത്യേകം തയാറാക്കിയ സംഭരണശാലയിലേക്ക് മാറ്റി. വാക്‌സിനുകള്‍ കൊണ്ടുവരുന്നതും സൂക്ഷേിക്കേണ്ടതും നിശ്ചിത താപനിലയിലായിരിക്കണം.

Related News