കൊവിഡ് കാലത്ത് വർക്ക് ഫ്രം ഹോമിന് അം​ഗീകാരം നൽകി ദുബായ് കിരീടാവകാശി

  • 12/12/2020



കൊവിഡ് പശ്ചാത്തലത്തിൽ വർക്ക് ഫ്രം ഹോമിന് ദുബായ് കിരീടാവകാശിയും ദുബായ് എക്സിക്യുട്ടീവ് കൗൺസിൽ ചെയർമാനുമായ ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം അംഗീകാരം നൽകി. മലയാളികളടക്കം ഒട്ടേറെ ഇന്ത്യക്കാർക്ക് ഈ അനുമതി ഏറെ പ്രയോജനം ചെയ്യുമെന്നാണ് പ്രതീക്ഷ. യുഎഇ വൈസ് പ്രസിഡൻ്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന്റെ മാർഗ നിർദ്ദേശത്തെ തുടർന്നാണ് പുതിയ അംഗീകാരം. 
 ആധുനിക സാങ്കേതിക രംഗത്തെ നൂതന കണ്ടുപിടിത്തങ്ങൾ ഉപയോഗിച്ച് പുതിയ തൊഴിൽ സാഹചര്യം സൃഷ്ടിക്കാൻ സാധിക്കുകയും സാധ്യതകൾ യാഥാർത്ഥ്യമാക്കാൻ സഹായിക്കുകയും ചെയ്യും. കൊവിഡ് ലോക് ഡൗൺ കാലത്ത് വർക് ഫ്രം ഹോം സംവിധാനം ഏറെ ഗുണകരമായിരുന്നു. കൂടുതൽ സൃഷ്ടിപരതയ്ക്കും ഉൽപ്പാദനക്ഷമത വർധിപ്പിക്കുന്നതിനും ഈ സംവിധാനം സഹായകമാകുമെന്ന് ഷെയ്ഖ് ഹംദാൻ വ്യക്തമാക്കി.

Related News