അനധികൃത മദ്യ നിര്‍മാണം : വിദേശികള്‍ പിടിയില്‍

  • 03/09/2020



കുവൈറ്റ് സിറ്റി: അനധികൃത മദ്യ നിര്‍മാണവുമായി ബന്ധപ്പെട്ട്  രണ്ട് നേപ്പാളി സ്വദേശികളെ കുവൈത്തില്‍ അറസ്റ്റ് ചെയ്തു. മഹബുള്ളയില്‍ പ്രത്യേകമായി തയ്യാറാക്കിയ അപ്പാർട്ട്മെന്റിലായിരുന്നു മദ്യം നിര്‍മ്മിച്ചിരുന്നത്. മദ്യം ഉണ്ടാക്കുവാന്‍ ആവശ്യമായ  ഡസൻ കണക്കിന് ബാരൽ അസംസ്കൃത വസ്തുക്കൾ  ഉപകരണങ്ങൾ, വിൽപ്പനയ്ക്ക് തയ്യാറായ മദ്യക്കുപ്പികൾ ഇവരുടെ പക്കല്‍ നിന്നും പിടിച്ചെടുത്തു.  മഹബുള്ള പ്രദേശത്ത് ഫ്ലാറ്റില്‍ അനധികൃതമായി മദ്യ വില്‍പന നടത്തുന്നുവെന്ന രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിലാണ് 2 നേപ്പാളികള്‍  സുരക്ഷാ വകുപ്പിന്റെ പിടിയിലായത്. പൊലീസിന്‍റെ ചോദ്യം ചെയ്യലില്‍ കുവൈത്തിയുടെ സഹകരണത്തോടെയാണ് മദ്യം നിര്‍മ്മിച്ചതെന്ന് പ്രതികള്‍ സമ്മതിച്ചു. സ്വദേശിക്കേതിരായ അന്വേഷണം തുടരുകയാണെന്നും പ്രതികളെ കൂടുതല്‍ നിയമ നടപടികള്‍ക്കായി കൈമാറിയതായും  അധികൃതര്‍ അറിയിച്ചു.

Related News