ചെമ്പ് കേബിളുകൾ മോഷണം നടത്തിയ പ്രതികള്‍ പോലീസ് പിടിയില്‍

  • 08/09/2020

കുവൈത്ത് സിറ്റി : ട്രാൻസ്ഫോർമറുകളിൽ നിന്ന് ചെമ്പ് കേബിളുകൾ മോഷണം നടത്തിയ ആറ് അറബ് സ്വദേശികളെ അഹ്മദി പോലീസ് അറസ്റ്റ് ചെയ്തു. ഖൈറാൻ റെസിഡൻഷ്യൽ ഏരിയയ്ക്ക് സമീപം കേബിളുകൾ മോഷ്ടിക്കുന്നത് കണ്ട കുവൈത്ത് സ്വദേശി ആഭ്യന്തര മന്ത്രാലയത്തിന്റെ ഓപ്പറേഷൻ റൂമിലേക്ക് വിളിച്ച് അറിയിക്കുകയായിരുന്നു. 

തുടര്‍ന്ന് സ്ഥലത്തെത്തിയ സുരക്ഷാ ഉദ്യോഗസ്ഥര്‍ തിരച്ചിൽ നടത്തുകയും  പ്രതികളെ പിടികൂടുകയുമായിരുന്നു. വൈദ്യുതി മന്ത്രാലയത്തിന്റെ ആറ് സ്വിച്ച് ബോർഡുകളും 6 മീറ്റർ കേബിളുകളും പ്രതികളില്‍ നിന്നും കണ്ടെടുത്തതായും മറ്റ് പ്രദേശങ്ങളിൽ നിന്ന് കേബിളുകൾ മോഷ്ടിക്കുന്നതിൽ ഇവര്‍  പങ്കാളികളാണോയെന്ന് പരിശോധിക്കുമെന്നും  പോലീസ് അധികൃതര്‍ അറിയിച്ചു. 

Related News