ലോകത്തിലെ ഏറ്റവും വലിയ വാട്ടര്‍ ഫൗണ്ടെന്‍ ദുബായിൽ ഉദ്ഘാടനത്തിനൊരുങ്ങുന്നു

  • 05/10/2020



ഗിന്നസ് ലോക റെക്കോഡ്  ലക്ഷ്യമിട്ട് ലോകത്തിലെ ഏറ്റവും വലിയ വാട്ടര്‍ ഫൗണ്ടെന്‍ 
ദുബായിൽ ഉദ്ഘാടനത്തിനൊരുങ്ങുന്നു. ദുബായിയിലെ മനുഷ്യനിര്‍മ്മിത ദീപുകളിലൊന്നായ പാം ജൂമെയ്‌റയിലെ പാം ഫൗണ്ടെനാണ്  ഉദ്ഘാടനത്തിനൊരുങ്ങുന്നത്. ഈ മാസം 22ന് പൊതുജനങ്ങള്‍ക്കായി തുറന്നുകൊടുക്കുമെന്ന് അധികൃതർ അറിയിച്ചു.  22ന്​ വൈകിട്ട് നാലുമുതൽ രാത്രി 12 വരെ നടക്കുന്ന ഉദ്​ഘാടന ചടങ്ങിലേക്ക് പ്രവേശനം സൗജന്യമാണ്​. ദിവസം മുഴുവൻ നീണ്ടു നിൽക്കുന്ന ആഘോഷങ്ങൾ ഉദ്​ഘാടന​ത്തോടനുബന്ധിച്ച്​ സംഘടിപ്പിച്ചിട്ടുണ്ട്

ദിവസവും വൈകിട്ട് ഏഴുമുതൽ രാത്രി 12 വരെയാണ്​  ഫൗണ്ടെയ്​ൻ ഷോ നടക്കും​. 20 ഷോയിലായി അഞ്ച്​ വ്യത്യസ്​ത പ്രകടനങ്ങൾ അരങ്ങുതകർക്കും. പോപ്​, ക്ലാസിക്​, ഖലീജി എന്നിവയ്ക്ക് പുറമെ വിവിധ അന്താരാഷ്​ട്ര സംഗീതങ്ങൾക്കനുസൃതമായി ജലനൃത്തം നടക്കും. ഓരോ 30 മിനിറ്റുകൾ പിന്നിടുമ്പോഴും മൂന്നു​ മിനിറ്റ്​ ഷോ വീതമുണ്ടാകും.
105 മീറ്ററോളം ഉയര്‍ന്നുപൊങ്ങുന്ന ജലധാരണ 3000 എല്‍.ഇ.ഡി ലൈറ്റുകള്‍ക്കൊപ്പമാണ് ജല-വര്‍ണ വിസ്മയം തീര്‍ക്കുക.  നഖീല്‍ മാളിലെത്തുന്ന അതിഥികള്‍ക്ക് ഉള്‍പ്പെടെ ജലധാര സൗജന്യമായി ആസ്വദിക്കാം.സമുദ്രജലത്തില്‍ 14,000 ചതുരശ്ര അടിയിലായാണ് ജലധാര സജ്ജമാക്കിയിരിക്കുന്നത്. 

Related News