എല്ലാ താമസക്കാര്‍ക്കും കൊവിഡ് വാക്സിൻ സൗജന്യമെന്ന് ഖത്തർ

  • 06/10/2020

കൊവിഡ് പ്രതിരോധ പ്രവർത്തനം കൂടുതൽ ശക്തിപ്പെടുത്തുന്നതിന്റെ ഭാ​ഗമായി ഖത്തറിലെ എല്ലാ താമസക്കാര്‍ക്കും കൊവിഡ് വാക്സിൻ സൗജന്യമായി നൽകാൻ ഭരണകൂടം ഒരുങ്ങുന്നു. കൊവിഡിനെ പിടിച്ചു കെട്ടാൻ ആവശ്യമായ  വാക്സിൻ  ലഭ്യമായാൽ  ഉടന്‍ തന്നെ രാജ്യത്ത് വലിയ അളവില്‍ എത്തിക്കുമെന്ന് പകര്‍ച്ചാവ്യാധി പ്രതിരോധ വിഭാഗം മേധാവി ഡോ.അബ്ദുല്ലത്തീഫ് മുഹമ്മദ് അല്‍ ഖാല്‍ വ്യക്തമാക്കി. കൂടുതൽ കമ്പനികളില്‍ നിന്ന് വാക്സിൻ വാങ്ങാനാണ് പൊതുജനാരോഗ്യ മന്ത്രാലയം തയ്യാറെടുക്കുന്നതെന്നും അദ്ദേഹം പറഞ്ഞു . 


 ദേശീയ ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനിയായ ഫൈസര്‍ വര്‍ഷാവസാനത്തോടെ 10 കോടി ഡോസ് വാക്സിൻ ഉല്‍പാദിപ്പിക്കുമെന്നാണ് അറിയിച്ചത്.  വാക്സിൻ ലഭ്യമായാൽ  യൂറോപ്പ് ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ക്കായിരിക്കും ആദ്യം നല്‍കുക. 2021 ല്‍ വീണ്ടും 100 കോടി ഡോസ് ഉല്‍പ്പാദിപ്പിച്ച് മറ്റ് രാജ്യങ്ങള്‍ക്ക് നല്‍കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 

Related News