കേരളത്തിലേക്ക് അടക്കം ദുബായില്‍ നിന്നുളള വിമാന സർവ്വീസുകളുടെ ടിക്കറ്റ് നിരക്കിൽ വൻ ഇളവ്

  • 10/10/2020

കേരളത്തിലേക്ക് അടക്കം ദുബായില്‍ നിന്നുളള വിമാന സർവ്വീസുകളുടെ ടിക്കറ്റ് നിരക്കിൽ വൻ ഇളവെന്ന് റിപ്പോർട്ട്. കൊവിഡ് നിയന്ത്രണ വിധേയമായതോടെ  മുംബൈ, ബംഗളൂരു, കൊച്ചി തുടങ്ങിയ നഗരങ്ങളിലേക്ക് ദുബായില്‍ നിന്ന്  സർവ്വീസ് പ്രഖ്യാപിച്ചിരുന്നു. ഈ സർവ്വീസുകൾക്ക് 300 മുതല്‍ 500 ദിര്‍ഹം വരെ നിരക്കില്‍ ടിക്കറ്റുകള്‍ ലഭ്യമാണെന്ന് ട്രാവല്‍ ഏജന്റുമാര്‍ വ്യക്തമാക്കുന്നു. ഇരു രാജ്യങ്ങള്‍ക്കുമിടയിലെ വിമാന സര്‍വ്വീസുകളുടെ എണ്ണം  കൂടിയ പശ്ചാത്തലത്തിലാണ് ടിക്കറ്റ് നിരക്കില്‍ വലിയ കുറവ് വന്നത്.  270 ഓളം സര്‍വ്വീസുകളാണ് ഈ മാസം യുഎഇയില്‍ നിന്ന് ഇന്ത്യയിലേക്കുള്ളത്. നേരത്തെ വന്ദേ ഭാരത് വിമാനങ്ങള്‍ യാത്ര തുടങ്ങിയ സമയത്ത് 1300 മുതല്‍ 1500 ദിര്‍ഹം വരെയായിരുന്നു ടിക്കറ്റ് നിരക്ക്.

Related News