യുഎഇയിൽ മഴ കനക്കുന്നു; താഴ്ന്ന പ്രദേശങ്ങൾ വെള്ളത്തിനടിയിൽ

  • 12/10/2020

യുഎഇയുടെ വടക്കൻ മേഖലകളിൽ ശക്തമായ മഴ തുടരുന്നു. കനത്ത മഴയിൽ 
നിരവധി താഴ്ന്ന പ്രദേശങ്ങൾ വെള്ളത്തിനടിയിലായി. കൽബ, ഫുജൈറ, റാസൽഖൈമ എന്നിവിടങ്ങളിലെ വിവിധ മേഖലകളിലാണ് ശക്തമായ കാറ്റോടു കൂടിയ മഴ പെയ്തത്.  വാദികൾ നിറഞ്ഞൊഴുകി. മലനിരകളിൽ നിന്നുള്ള നീരൊഴുക്ക് ശക്തമായി തുടരുകയാണ്.

യുഎഇയില്‍ ഒക്ടോബര്‍ 16ഓടെ മഴ  അതിശക്തമാകുമെന്നാണ് കാലാവസ്ഥാ വിദ​ഗ്‍ദ്ധർ പ്രവചിക്കുന്നത്. കഴിഞ്ഞ ഏതാനും ദിവസങ്ങളായിത്തന്നെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ മഴയും ആലിപ്പഴ വര്‍ഷവുമുണ്ട്. ഒക്ടോബര്‍ 16ന് തുടങ്ങുന്ന മഴക്കാലം ഡിസംബര്‍ ആറ് വരെ നീണ്ടുനില്‍ക്കുമെന്ന് പ്രതീക്ഷിക്കുന്നതായി കാലാവസ്ഥാ നിരീക്ഷകര്‍ പറയുന്നു. മഴക്കാലത്തിന് ശേഷം രാജ്യം ശൈത്യകാലത്തിലേക്ക് കടക്കും. ഡിസംബര്‍ ആറ് വരെയുള്ള കാലയളവില്‍ രാജ്യത്ത് പ്രതീക്ഷിക്കപ്പെടുന്ന പരമാവധി താപനില 35 ഡിഗ്രി സെല്‍ഷ്യസാണ്. 10 ഡിഗ്രി സെല്‍ഷ്യസ് വരെ താപനില താഴാനും സാധ്യതയുണ്ട്. 

Related News