കെട്ടിടങ്ങളിൽ അഗ്നിശമന സംവിധാനം ഉറപ്പ് വരുത്തണം; ലംഘിക്കുന്നവർക്ക് 50,000 ദിർഹം വരെ പിഴ

  • 12/10/2020

യുഎഇയിൽ കെട്ടിടങ്ങളിൽ  അഗ്നിശമന സംവിധാനം ഉറപ്പാക്കണമെന്ന മുന്നറിയിപ്പുമായി അധികൃതർ.   കെട്ടിടങ്ങളിൽ നിന്ന് അഗ്നിശമന സംവിധാനം നീക്കം ചെയ്താൽ ഒരു വർഷത്തിൽ കുറയാത്ത തടവോ 50,000 ദിർഹം പിഴയോ ശിക്ഷ ലഭിക്കുമെന്നും അധികൃതർ അറിയിച്ചു.സുരക്ഷാചട്ടങ്ങൾ കർശനമാക്കുന്നതിന്റെ ഭാഗമായാണ് നടപടിയെന്ന് യുഎഇ അറ്റോർണി ജനറൽ ഓഫീസ് വ്യക്തമാക്കി. 

കാലാവധി കഴിഞ്ഞ ഉപകരണങ്ങൾ മാറ്റിയില്ലെങ്കിലും,  ചുമതലപ്പെട്ട വ്യക്തിയോ സ്ഥാപനമോ അഗ്നിശമന സംവിധാനം  സ്ഥാപിക്കാതിരിക്കുകയോ അവശ്യഘട്ടങ്ങളിൽ പ്രവർത്തിച്ചില്ലെങ്കിലും കർശന  നടപടി സ്വീകരിക്കും. ഇതുമായി ബന്ധപ്പെട്ട് ഊർജ്ജിത പരിശോധനകൾ തുടരുമെന്ന് അധികൃതർ പറഞ്ഞു. തീ  പടർന്നാൽ ഉടൻ അലാം റിസീവിങ് സെന്ററിൽ (എആർസി) വിവരമെത്തുന്ന തരത്തിൽ സ്മാർട്ട് സംവിധാനം ഉപയോ​ഗിക്കുന്നുണ്ടെന്നും അധികൃതർ കൂട്ടിച്ചേർത്തു. 

തീപിടിത്ത ദുരന്തങ്ങൾ ഒഴിക്കാൻ രാജ്യത്തെ എല്ലാ പാർപ്പിട-വ്യാപാര കേന്ദ്രങ്ങളിലും  സ്മാർട്ട് പ്രതിരോധ കവചമൊരുക്കുന്നുണ്ട്.  .
അപകടമുണ്ടായ സ്ഥലം, അപകടവ്യാപ്തി, എത്താനുള്ള എളുപ്പവഴി എന്നിവ കൃത്യമായി നിർണയിക്കാനും അടുത്തുള്ള സിവിൽ ഡിഫൻസ് കേന്ദ്രങ്ങളുടെ സേവനം ഏകോപിപ്പിക്കാനും കഴിയുമെന്നും അധികൃതർ അറിയിച്ചു. 

Related News