പ്രിയ കവയിത്രി പ്രൊഫ. സുഗതകുമാരി ടീച്ചറുടെ വിയോഗത്തിൽ കല(ആർട്) കുവൈറ്റിൻറെ അനുശോചനം.

  • 23/12/2020

മലയാളത്തിലെ പ്രശസ്ത കവയിത്രിയും സാമൂഹിക-പാരിസ്ഥിതിക പ്രവർത്തകയുമായ സുഗതകുമാരി ടീച്ചറുടെ വിയോഗത്തിൽ കല(ആർട്) കുവൈറ്റ് എക്സിക്യൂട്ടീവ് കമ്മിറ്റി അഗാധമായ ദുഃഖം രേഖപ്പെടുത്തി. മലയാള കാവ്യാസ്വാദകരുടെ മനസ്സിൽ മറക്കാനാവാത്ത ഇടം സമ്പാദിച്ച കവയിത്രിയാണ് സുഗതകുമാരി ടീച്ചർ. പ്രകൃതിക്കും അശരണർക്കും അബലർക്കും വേണ്ടി നിലകൊണ്ട, പോരാടിയ വ്യക്തിത്വമായിരുന്നു അവരുടേത്. തന്റെ കവിതകളിലൂടെ പരിസ്ഥിതികാവബോധവും കരുണയും മാനുഷിക മൂല്യങ്ങളും  അനുവാചകർക്ക് പകർന്നു നൽകുവാൻ അവർക്ക് കഴിഞ്ഞു.  

 

പത്മശ്രീ പുരസ്കാരം, കേന്ദ്ര, കേരള  സാഹിത്യ അക്കാദമി പുരസ്കാരങ്ങൾ സാമൂഹിക സേവനത്തിനും പ്രകൃതിസംരക്ഷണത്തിനുമായുള്ള അവാർഡുകൾ ഉൾപ്പെടെ നിരവധി പുരസ്‌കാരങ്ങൾ ലഭിച്ചിട്ടുണ്ട്. കേരള വനിതാ കമ്മീഷൻന്റെ ആദ്യ ചെയർപേഴ്‌സണുമായിരുന്നു.

 

മലയാള സാഹിത്യത്തിനും കേരളത്തിന്റെ പൊതു മണ്ഡലത്തിനും നികത്താനാവാത്ത നഷ്ടമാണ് സുഗതകുമാരി ടീച്ചറുടെ നിര്യാണത്തിലൂടെ ഉണ്ടായിരിക്കുന്നതെന്നും അവരുടെ സംഭാവനകൾ ലോകം ഉള്ളിടത്തോളം കാലം നിലനില്ക്ക്കുമെന്നും കല (ആർട്ട്) കുവൈറ്റ് പ്രസിഡന്റ് മുകേഷ്, ജനറൽ സെക്രട്ടറി ശിവകുമാർ എന്നിവർ അനുശോചന സന്ദേശത്തിൽ പറഞ്ഞു.

 

Related News