യുഎഇയിൽ സാമ്പത്തിക പ്രതിസന്ധി ; ജിഡിപി 6 ശതമാനം ഇടിവ് രേഖപ്പെടുത്തുമെന്ന് റിപ്പോർട്ട്

  • 23/12/2020


യുഎഇയുടെ സാമ്പത്തിക മേഖല വൻ  പ്രതിസന്ധിയിലെന്ന് റിപ്പോര്‍ട്ട്. ജിഡിപിയില്‍ 5.2 ശതമാനം ഇടിവാണ് നേരത്തെ പ്രവചിക്കപ്പെട്ടിരുന്നത്. എന്നാല്‍ പുതിയ കണക്കുകള്‍ പ്രകാരം ആറ് ശതമാനം ഇടിവുണ്ടാകുമെന്നാണ് കണകകുകൾ സൂചിപ്പിക്കുന്നത്. കൊവിഡ് വൈറസ് വ്യാപനവും എണ്ണ വില കുറഞ്ഞതുമാണ് മറ്റ് ഗള്‍ഫ് രാജ്യങ്ങളെ പോലെ യുഎഇക്കും തിരിച്ചടിയായതെന്ന് സെന്‍ട്രല്‍ ബാങ്ക്  വ്യക്തമാക്കുന്നു. അതേസമയം, അടുത്ത വര്‍ഷം സാമ്പത്തിക രംഗം മെച്ചപ്പെടാന്‍ സാധ്യതയുണ്ട് എന്നാണ് പ്രതീക്ഷിക്കുന്നത്. 2.5 ശതമാനത്തിന്റെ വളര്‍ച്ചയാണ് പ്രവചിക്കപ്പെടുന്നത്. ഐഎംഎഫിന്റെ കണക്ക് പ്രകാരം 6.6 ശതമാനം ഇടിവാണ് ജിഡിപിയില്‍ കണക്കാക്കിയിരുന്നത്. സമീപകാലത്ത് ആദ്യമായിട്ടാണ് യുഎഇയുടെ സാമ്പത്തിക രംഗം പ്രതിസന്ധി നേരിടുന്നത്. 2009ല്‍ 5 ശതമാനം ഇടിവ് രേഖപ്പെടുത്തിയിരുന്നു. അതിന് ശേഷം വളര്‍ച്ചയുടെ പാതയിലായിരുന്നു യുഎഇ.

Related News