ദുബായ് വിമാനത്താവളത്തിൽ യാത്ര നിയന്ത്രണം; സർവ്വീസുകൾ പുനക്രമീകരിച്ചു

  • 25/12/2020


കൊവിഡ് വൈറസ് വ്യാപന പശ്ചാത്തലത്തിൽ  ദുബായ് വിമാനത്താവളത്തിലെ യാത്ര നിയന്ത്രണം മൂലം  ഇൻഡിഗോ, സ്പൈസ് ജെറ്റ്, എയർ ഇന്ത്യ എക്സ്പ്രസ് വിമാന സർവ്വീസുകൾ ഷാർജ, റാസൽഖൈമ വിമാനത്താവളത്തിലേക്ക് മാറ്റി. കൊച്ചി, കോഴിക്കോട്, തിരുവനന്തപുരം, കണ്ണൂർ വിമാനങ്ങളും മാറ്റിയവയിൽ ഉൾപ്പെടും. ഈ വിമാനങ്ങൾ ഇറങ്ങുന്നതും പുറപ്പെടുന്നതും ഷാർജ, റാസൽഖൈമ വിമാനത്താവങ്ങളിലായിരിക്കും. മാറ്റങ്ങൾ യാത്രക്കാരെ നേരിട്ട് അറിയിക്കുമെന്നും വിമാന കമ്പനികൾ വ്യക്തമാക്കി. എത്ര ദിവസത്തേക്കാണ് നിയന്ത്രണം എന്നത് സംബന്ധിച്ച് വ്യക്തമാക്കിയിട്ടില്ലാത്തതിനാൽ യാത്ര ചെയ്യുന്നതിന് മുൻപായി ട്രാവൽ ഏജൻസികളുമായോ എയർലൈൻ ഓഫിസുമായോ ബന്ധപ്പെട്ട് ഉറപ്പുവരുത്തണമെന്ന് അധികൃതർ‍ അറിയിച്ചു. 

Related News