യുഎഇയിൽ വിസ കാലാവധി കഴിഞ്ഞ പ്രവാസികൾക്ക് ഈ മാസം 31 വരെ രാജ്യം വിടാം.. അവസാനത്തെ താക്കീത് നൽകി അധികൃതർ

  • 28/12/2020


 കഴിഞ്ഞ മാർച്ച് ഒന്നിന്  മുൻപ്  കാലാവധി അവസാനിച്ച വിസയുമായി യുഎഇയിൽ തുടരുന്ന താമസ, സന്ദർശക, ടൂറിസ്റ്റ് വീസക്കാർക്ക് മുന്നറിയിപ്പുമായി  ഫെഡറൽ അതോറിറ്റി ഫോർ ഐഡന്റിറ്റി ആൻഡ് സിറ്റിസൺഷിപ്പ് (ഐസിഎ).   ശിക്ഷ കൂടാതെ രാജ്യം വിടാൻ അനുവദിച്ച സാവകാശം ഈ മാസം 31ന് അവസാനിക്കുമെന്ന് അധികൃതർ താക്കീത് നൽകി. 3 ദിവസത്തിനകം നടപടികൾ പൂർത്തിയാക്കി രാജ്യം വിടാത്തവർക്കെതിരെ ശക്തമായ നടപടിയുണ്ടാകുമെന്നും അധികൃതർ അറിയിച്ചു. കൊവിഡ് മൂലം അതിർത്തി അടച്ചതോടെ രാജ്യം വിടാൻ സാധിക്കാതിരുന്ന പ്രവാസികൾക്ക് രാജ്യം വിടാൻ 10 മാസത്തെ സാവകാശം ലഭിച്ചിരുന്നു.

പ്രവാസികളുടെ അനധികൃത താമസത്തിനുള്ള ‌പിഴയും ഇതിനോടകം അധികൃതർ ഒഴിവാക്കിയിട്ടുണ്ട്. പൊതുമാപ്പിനു സമാനമായ ഈ ആനുകൂല്യത്തിൽ രാജ്യം വിടുന്നവർക്ക് മറ്റൊരു വിസയിൽ തിരിച്ചുവരാൻ അവസരം ഉണ്ട്. നിക്ഷേപകരോ ഏതെങ്കിലും സ്ഥാപനത്തിന്റെ ബിസിനസ് പങ്കാളികളോ ആണെങ്കിൽ നിയമപരമായ നടപടികളും കേസുകളും പൂർത്തിയാക്കിയിരിക്കണം എന്നതാണ് പ്രധാന നിബന്ധന. 

Related News