യുഎഇയിൽ ടൂറിസ്റ്റ് വിസകളുടെ കാലാവധി ഒരു മാസത്തേക്ക് കൂടി നീട്ടി നൽകി ഭരണാധികാരി

  • 28/12/2020



ടൂറിസ്റ്റ് വിസകളുടെ കാലാവധി ഒരു മാസത്തേക്ക് കൂടി നീട്ടി നൽകാൻ ഉത്തരവിട്ട് യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തും. യാതൊരു ഫീസും ഈടാക്കാതെയാണ് പ്രവാസികളുടെ ടൂറിസ്റ്റ് വിസ ഒരു മാസത്തേക്ക് കൂടി നീട്ടി നൽകാൻ ഉത്തരവിട്ടിരിക്കുന്നത്. ചില രാജ്യങ്ങൾ താൽക്കാലികമായി വിമാനത്താവളങ്ങൾ അടച്ചിട്ടതും, യാത്ര നിരോധനം ഏർപ്പെടുത്തുകയും ചെയ്ത പശ്ചാത്തലത്തിലാണ് ഭരണാധികാരിയുടെ പുതിയ തീരുമാനം. പ്രവാസികൾക്ക് ഏറെ ആശ്വാസം പകരുന്ന നടപടിയാണ് യുഎഇ ഭരണകൂടത്തിൽ നിന്നും ഉണ്ടായിരിക്കുന്നത്. കുവൈറ്റ്, സൗദി പോലുള്ള  രാജ്യങ്ങൾ പുതിയ ജനിതക മാറ്റം സംഭവിച്ച കൊവിഡ് വൈറസ് ഭീതിയിൽ അന്താരാഷ്ട്ര വിമാന സർവീസുകൾ താൽക്കാലികമായി നിർത്തിവെക്കുകയും വിമാനത്താവളം അടച്ചുപൂട്ടുകയും ചെയ്തിരുന്നു. ഈ മാസം 31-ാം തീയതി മുതൽ യുഎഇയിൽ അനധികൃതമായി താമസിക്കുന്നവർ രാജ്യം വിടണമെന്ന് നേരത്തെ നിർദേശം നൽകിയിരുന്നു. എന്നാൽ ഈ പുതിയ തീരുമാനം പ്രവാസികൾക്ക് ഏറെ ആശ്വാസം നൽകും.

Related News