കുവൈറ്റില്‍ ഗുരുവായൂര്‍ സ്വദേശി ഹൃദയാഘാതം മൂലം മരണപ്പെട്ടു.

  • 30/12/2020

കുവൈറ്റ്: കുവൈറ്റില്‍ ഗുരുവായൂര്‍ സ്വദേശി ഹൃദയാഘാതം മൂലം മരണപ്പെട്ടു,  ഗുരുവായൂര്‍ ബ്ലാങ്ങാട് സ്വദേശി അഷറഫ് കാരക്കാട് (55) ആണ് മരിച്ചത്. ഫര്‍വാനിയ ആശുപത്രിയില്‍ വച്ചായിരുന്നു അന്ത്യം. കെഎംസിസി ഗുരുവായൂര്‍ മണ്ഡലം അംഗമായിരുന്നു.20 വര്‍ഷത്തോളമായി ഖൈത്താനിലെ സാക്കതു അജീബ് റെസ്‌റ്റോറന്റിലെ ഡ്രൈവറായി ജോലി ചെയ്തു വരികയായിരുന്നു അഷ്‌റഫ്. ഭാര്യ :മെഹജിബ ; മക്കള്‍ ഹിന ,ഹിബ ,ഹയ. മൃതദേഹം നാട്ടില്‍ കൊണ്ടുപോകുന്നതിനുള്ള ഒരുക്കങ്ങള്‍ കെഎംസിസി ഹെല്‍പ്പ് ഡസ്‌കിന്റെ നേതൃത്വത്തില്‍ നടന്നുവരുന്നു .

Related News