ഐ .സി.എഫ് കുവൈത്ത് അനുസ്മരണ സംഗമം നടത്തി

  • 04/01/2021

കുവൈത്ത് സിറ്റി എെ.സി.എഫ് കുവൈത്ത് സിറ്റി സെൻട്രൽ ശൈഖ് രിഫാഇൗ അനുസ്മരണ സംഗമം സംഘടിപ്പിച്ചു. എസ്.എസ്.എഫ് മുൻ സംസ്ഥാന പ്രസിഡണ്ട് അബ്ദുറസാഖ് സഖാഫി വെള്ളിയാമ്പുറം മുഖ്യപ്രഭാഷണം നടത്തി.  ജീവകാരുണ്യ സാന്ത്വന പ്രവർത്തകർ ശൈഖ് രിഫാഇയെ മാതൃകയാക്കണമെന്ന് അദ്ദേഹം പ്രസ്താവിച്ചു. രോഗികൾ, അഗതികൾ, സഹജീവികൾ, സസ്യങ്ങൾ എന്നിവയോടെല്ലാം അദ്ദേഹം കൈകൊണ്ട നിലപാടും അതിനായി സഹിച്ച ത്യാഗവും നിസ്തുലമാണ്. മുഹമ്മദലി സഖാഫി പട്ടാമ്പി അധ്യക്ഷം വഹിച്ചു. മുഹമ്മദ് ബാദുഷ മുട്ടനൂർ ഉദ്ഘാടനം ചെയ്തു. പ്രവാസി വായനക്ക് സെൻട്രൽ തലത്തിൽ കൂടുതൽ വരിക്കാരെ ചേർത്ത സാൽമിയ, ഹവല്ലി, കൈഫാൻ, ശർഖ്, ഖുറൈൻ, റുമൈസിയ എന്നീ യൂനിറ്റുകൾക്കുള്ള അവാർഡുകൾ വിതരണം ചെയ്തു. ജാഫർ ചപ്പാരപ്പടവ് സ്വാഗതവും ഉബൈദ് ഹാജി മായനാട് നന്ദിയും പറഞ്ഞു.

Related News