പ്രിയ കവി അനിൽ പനച്ചൂരാൻറെ വിയോഗത്തിൽ കല(ആർട്) കുവൈറ്റ് അനുശോചിച്ചു.

  • 04/01/2021

കവിയും ഗാന രചയിതാവുമായ അനിൽ പനച്ചൂരാൻറെ വിയോഗത്തിൽ കല(ആർട്) കുവൈറ്റ്
എക്സിക്യൂട്ടീവ് കമ്മിറ്റി അഗാധമായ ദുഃഖം രേഖപ്പെടുത്തി. മലയാള ഗാനാസ്വാദകരുടെ മനസ്സിൽ
വിപ്ലവവും ആവേജ്വലവുമായ വരികൾകൊണ്ട് മറക്കാനാവാത്ത ഇടം സമ്പാദിച്ച
ഭാവനാസമ്പുഷ്ടനായ കവിയാണ് അനിൽ പനച്ചൂരാൻ.

മലയാള കാവ്യശാഖക്കും സാംസ്‌കാരിക - ചലച്ചിത്ര മേഖലക്കും നികത്താനാവാത്ത നഷ്ടമാണ്
അദ്ധേഹത്തിന്റെ നിര്യാണത്തിലൂടെ ഉണ്ടായിരിക്കുന്നതെന്നും അനിൽ പനച്ചൂരാൻറെ പാട്ടുകൾ
മലയാളിയുടെ മനസ്സിൽ എന്നും നിലനില്ക്ക്കുമെന്നും കല (ആർട്ട്) കുവൈറ്റ് പ്രസിഡന്റ് മുകേഷ്,
ജനറൽ സെക്രട്ടറി ശിവകുമാർ എന്നിവർ അനുശോചന സന്ദേശത്തിൽ പറഞ്ഞു.

Related News