ഒമാൻ ഭരണകൂടം പ്രവാസികൾക്കൊപ്പം ; വിദേശത്തുളളവർക്കും കാലാവധി കഴിഞ്ഞ ഐഡി കാർഡുകൾ പുതുക്കാൻ അനുമതി

  • 05/01/2021




കൊവിഡ് പശ്ചാത്തലത്തിൽ വിദേശരാജ്യങ്ങളിൽ കുടുങ്ങിക്കിടക്കുന്ന പ്രവാസികൾക്ക് അനുകൂല നടപടിയുമായി ഒമാൻ ഭരണകൂടം. വിദേശരാജ്യങ്ങളിൽ കുടുങ്ങിക്കിടക്കുന്നവരാണെങ്കിലും പ്രവാസികൾക്ക് അവരുടെ കാലാവധി കഴിഞ്ഞ ഐഡി കാർഡുകൾ പുതുക്കാൻ ഒമാൻ തൊഴിൽ മന്ത്രാലയം അനുമതി നൽകി. പ്രവാസികളെ സംബന്ധിച്ചിടത്തോളം തികച്ചും ആശ്വാസം പകരുന്ന ഒരു നടപടിയാണ് ഒമാൻ ആരോഗ്യ മന്ത്രാലയത്തിൽ നിന്നും ഉണ്ടായിരിക്കുന്നത്. കൊവിഡ് പ്രതിസന്ധി മൂലം രാജ്യത്തെ സ്ഥാപനങ്ങൾ നേരിടേണ്ടിവന്നിട്ടുള്ള സാമ്പത്തിക ബുദ്ധിമുട്ടുകൾ പരമാവധി കുറയ്ക്കുന്നതിനായി മന്ത്രാലയം കൈകൊണ്ടിട്ടുള്ള വിവിധ നടപടികളുടെ ഭാഗമായാണ് ഈ തീരുമാനം. തൊഴിലാളികൾ ഒമാനിന് പുറത്തുള്ള അവസരത്തിലും ഇതോടെ ഇത്തരം ഐ ഡി കാർഡുകൾ പുതുക്കുന്ന നടപടികൾ കൈകൊള്ളുന്നതിന് അവസരം ലഭിക്കുന്നതാണ്.
ഇത്തരം രേഖകൾ പുതുക്കാത്തതിനാൽ വന്നിട്ടുള്ള പിഴതുകകൾ താൽക്കാലികമായി ഒഴിവാക്കാനും മന്ത്രാലയം തീരുമാനിച്ചിട്ടുണ്ട്. 

Related News