കൊവിഡ് പ്രതിരോധം; പാസ്പോര്‍ട്ട് സേവനങ്ങളില്‍ കൂടുതല്‍ നിയന്ത്രണങ്ങളുമായി അബുദാബിയിലെ ഇന്ത്യന്‍ എംബസി

  • 14/10/2020

അബുദാബി;  കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാ​ഗമായി പാസ്പോര്‍ട്ട് സേവനങ്ങളില്‍ കൂടുതല്‍ നിയന്ത്രണങ്ങളുമായി അബുദാബിയിലെ ഇന്ത്യന്‍ എംബസി. സാമൂഹിക അകലം പാലിക്കുന്നത് ഉൾപ്പെടെയുളള കൊവിഡ് പ്രോട്ടോക്കോൾ നടപ്പിലാക്കുന്നതിന്റെ ഭാഗമായി പാസ്പോര്‍ട്ട് സേവനങ്ങള്‍ പരിമിതപ്പെടുത്തുകയാണെന്ന് എംബസി വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കി. 

പാസ്പോര്‍ട്ടിന്റെയോ യുഎഇ റെസിഡന്റ് വിസയുടെയോ കാലവധി കഴിഞ്ഞവരോ, അല്ലെങ്കില്‍ ഈ വര്‍ഷം നവംബര്‍ 20ന് മുന്‍പ് അവയുടെ കാലാവധി കഴിയാനിരിക്കുന്നവരോ ആയവര്‍ക്ക് മാത്രമാണ് പാസ്പോര്‍ട്ട് പ്രൊസസിങ് ലേഖനങ്ങള്‍ ലഭ്യമാക്കുകയെന്ന് എംബസി അറിയിച്ചു.
ഇതിന് പുറമെ ആര്‍ക്കെങ്കിലും അടിയന്തരമായി പാസ്‌പോര്‍ട്ട് സേവനം ആവശ്യമാണെങ്കില്‍ അവര്‍ക്കും അത് ലഭ്യമാക്കുമെന്ന് എംബസി വ്യക്തമാക്കി.

ഇതിനായി എന്താണ് അടിയന്തര പ്രാധാന്യമെന്ന് വ്യക്തമാക്കി ആവശ്യമായ രേഖകളുടെ സ്കാന്‍ ചെയ്ത കോപ്പികള്‍ സഹിതം cons.abudhabi@n1ea.gov.in എന്ന ഇമെയില്‍ വിലാസത്തിലേക്ക് അപേക്ഷ അയക്കേണ്ടതാണെന്നും അധികൃതർ അറിയിച്ചു. 

Related News