സാലെഹ് ബാത്തക്ക് യാത്ര അയപ്പ് നൽകി

  • 05/01/2021

 നെസ്റ്റ് ഇന്റർനാഷണൽ അക്കാഡമിക് ആൻഡ് റിസേർച് സെന്റർ (നിയാർക്) കുവൈറ്റ്‌ ചാപ്റ്ററിന്റെയും  കൊയിലാണ്ടി മുസ്ലിം ചാരിറ്റബിള് സൊസൈറ്റി (കെഎംസിഎസ്) യുടെയും  നേതൃതത്തിൽ  സംയുക്തമായി, നിയാർക് കുവൈറ്റ് ചാപ്റ്റർ ജനറൽ സെക്രെട്ടറിയും കെഎംസിഎസ്  രക്ഷാധികാരിയുമായ സാലെഹ്  ബാത്തക്ക് യാത്ര അയപ്പ് നൽകി. നിയാർക് ചെയർമാൻ  അബ്ദുൾ ഖാലികിന്റെ  ആദ്യക്ഷതയിൽ നടന്ന ചടങ്ങിന്റെ ഉത്ഘാടനം ബഷീർ ബാത്ത നിർവഹിച്ചു. നിയാർക് രക്ഷാധികാരി രാജഗോപാൽ സാലെഹ്  ബാത്തയെ  പരിചയപ്പെടുത്തി. അദ്ദേഹത്തിനുള്ള രണ്ട് സംഘടനകളുടെയും സ്നേഹോപഹാരം  ഭാരവാഹികൾ ചേർന്ന് തദവസത്തിൽ നൽകി .  അബ്ദുൽ കരീം മുഹമ്മദ്, മുജീബ്. പി,   മജീദ്.എം.എ , സുൽഫിഖർ, ഇബ്രാഹീം പി. വി, സവാദ്, ബഷീർ എ.എം.പി, ബഷീർ അമേത്ത്, നിസാർ  അലങ്കാർ, നൗഫൽ  എ . ടി, അഷ്‌റഫ് അൽ അമൻ, ജംഷിദ്  എം . പി, റിയാസ് എം. കെ, ഹംസ കൊയിലാണ്ടി, സാജിദ് അബ്ദുൽ  ഖാലിഖ്, റമീസ് ബാത്ത, റയീസ് ബാത്ത എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു. ഈ രണ്ടു  സംഘടനകളുടെയും  സംസ്‌ഥാപനത്തിലും വളർച്ചയിലും സുപ്രധാന പങ്ക് വഹിച്ച വ്യക്തിത്വമായിരുന്നു അദ്ദേഹമെന്ന് ആശംസ അർപ്പിച്ചു പ്രസങ്ങിച്ചവർ പറഞ്ഞു. അതോടൊപ്പം കുവൈറ്റിലെ മറ്റു നന്മ നിറഞ്ഞ പ്രവർത്തങ്ങളിലും അദ്ദേഹം തന്റെ വ്യക്തി മുദ്ര പതിപ്പിച്ചു.   

സ്വീകരണത്തിന് നന്ദി പറഞ കൊണ്ട് ,  ഭിന്ന ശേഷിക്കാരായ കുട്ടികളുടെ കാര്യത്തിൽ അതീവ ശ്രദ്ധ പുലർത്തേണ്ട കാലമാണെന്നും ,അത് ഒരു ബാധ്യതായി നാം പരിഗണിക്കണമെന്നും നാടിനു വേണ്ടി പ്രവർത്തിക്കാൻ കഴിഞ്ഞതിൽ അഭിമാനമുണ്ടെന്നും നിയാർക് , കെഎംസിഎസ് എന്നിവ മഹത്തായ സേവനങ്ങളാണ് ചെയ്തു കൊണ്ടിരിക്കുന്നതെന്നും, എല്ലാം കൂട്ടായ്മയുടെ വിജയമാണെന്നും സാലെഹ് ബാത്ത പറഞ്ഞു. കെഎംസിഎസ് പ്രസിഡന്റ്  ബഷീർ എം എ  സ്വാഗതവും അബ്ദുൾ  വാഹിദ് നന്ദിയും രേഖപ്പെടുത്തി.

Related News