പ്രവാസികൾക്ക് ആശ്വസിക്കാം.... ഒമാനില്‍ കുടുങ്ങി കിടക്കുന്നവർക്ക് രാജ്യം വിടാനുളള സമയ പരിധി നീട്ടി

  • 05/01/2021

പ്രവാസികൾക്ക് അനുകൂല നടപടിയുമായി ഒമാൻ ഭരണകൂടം. കൊവിഡ് സാഹചര്യം കണക്കിലെടുത്ത് രാജ്യത്ത് കുടുങ്ങിക്കിടക്കുന്ന പ്രവാസികള്‍ക്ക് പിഴയോ ശിക്ഷയോ കൂടാതെ രാജ്യം വിട്ടുപോകാന്‍ പ്രഖ്യാപിച്ച എക്‌സിറ്റ് പദ്ധതി  നീട്ടി. പ്രവാസികൾക്ക്  മാര്‍ച്ച് 31 വരെ  രാജ്യം വിട്ടുപോകാൻ അവസരം നൽകുമെന്ന് ഒമാന്‍ തൊഴില്‍ മന്ത്രാലയം അറിയിച്ചു. ഇന്ന് പുറത്തിറക്കിയ പ്രസ്താവനയിലാണ് മന്ത്രാലയം ഇക്കാര്യം അറിയിച്ചത്. എക്‌സിറ്റ് പദ്ധതിയില്‍ 57,487 പ്രവാസികള്‍ മന്ത്രാലയത്തില്‍ പേര് രജിസ്റ്റര്‍ ചെയ്തെന്നും അതില്‍ 12,378 പ്രവാസികള്‍ ഇതിനകം രാജ്യം വിട്ടതായും മന്ത്രാലയത്തിന്റെ പ്രസ്താവനയില്‍ വ്യക്തമാക്കുന്നു. 

Related News