പുതുവത്സരാഘോഷങ്ങളുടെ ഭാഗമായി രക്തദാനക്യാമ്പ് സംഘടിപ്പിക്കുന്നു.

  • 05/01/2021

കുവൈത്ത് സിറ്റി: തനിമ കുവൈറ്റിന്റെ പുതുവത്സരാഘോഷങ്ങളുടെ ഭാഗമായി ബിഡികെ കുവൈറ്റ് ചാപ്റ്ററിന്റെ പങ്കാളിത്തത്തോടെ രക്തദാന ക്യാമ്പ് സംഘടിപ്പിക്കുന്നു. സെന്ട്രൽ ബ്ലഡ് ബാങ്കിന്റെ  അദാൻ ആശുപത്രിക്ക് സമീപമുള്ള ബ്ലഡ് ട്രാൻസ്ഫ്യൂഷൻ സെന്ററിൽ ജനുവരി 08 ന് വെള്ളിയാഴ്ച ഉച്ചക്ക് 1 മുതൽ വൈകുന്നേരം 6 വരെയാണ് ക്യാമ്പ്. പൂർണ്ണമായും കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് കൊണ്ടായിരിക്കും ക്യാമ്പ് നടക്കുക. 
 
കോവിഡിന്റെ പശ്ചാത്തലത്തിൽ കുവൈത്ത് സെൻട്രൽ ബ്ലഡ് ബാങ്കിൽ നേരിടുന്ന രക്തദൌർലഭ്യം നേരിടുന്നതിനായാണ് ക്യാമ്പ് സംഘടിപ്പിക്കുന്നത്. ക്യാമ്പിൽ പങ്കെടുക്കാൻ താത്പര്യമുള്ളവർ http://www.bdkkuwait.org/event-registration  എന്ന ലിങ്കിൽ പേര് രജിസ്റ്റർ ചെയ്യുകയോ താഴെ പറയുന്ന നമ്പരുകളിൽ ബന്ധപ്പെടുകയോ ചെയ്യാം.ബിഡികെ:- മംഗഫ് / ഫഹഹീൽ: 6930 2536 I മഹബുള / അബു ഹലീഫ: 9855 7344 I സാൽമിയ: 6969 9029, ഫർവ്വാനിയ: 9873 8016, അബ്ബാസിയ: 6614 9067

തനിമ:- 5070 7931/ 9962 9915 / 9778 7892

Related News