രേഖകളില്ലാതെ ഒമാനിൽ കുടുങ്ങിയ പ്രവാസികള്‍ക്ക് നാടുകളിലേക്ക് മടങ്ങാനുള്ള സമയപരിധി നീട്ടി

  • 06/01/2021




മസ്‌ക്കറ്റ്: മതിയായ രേഖകളില്ലാതെ ഒമാനില്‍ കുടുങ്ങിയ പ്രവാസികള്‍ക്ക് സ്വന്തം നാടുകളിലേക്ക് മടങ്ങാനുള്ള സമയപരിധി മാര്‍ച്ച് 31 വരെ നീട്ടി. നേരത്തെ ഡിസംബര്‍ 31 വരെയായിരുന്നു സമയപരിധി നിശ്ചയിച്ചിരുന്നത്. എന്നാല്‍ പദ്ധതി മൂന്ന് മാസം കൂടി നീട്ടി നല്‍കിയതായി ഒമാന്‍ തൊഴില്‍ മന്ത്രാലയം ഇന്ന് പുറത്തിറക്കിയ പ്രസ്താവനയിലൂടെ അറിയിക്കുകയായിരുന്നു.

കോവിഡ് പശ്ചാത്തലത്തില്‍ തൊഴില്‍ വിപണിയുടെ ക്രമീകരണം ലക്ഷ്യമിട്ട് സുപ്രീം കമ്മിറ്റിയുടെ നിര്‍ദേശ പ്രകാരമാണ് തൊഴിലാളികളുടെ മടക്കത്തിനായുള്ള പദ്ധതിയുടെ കാലാവധി നീട്ടി നല്‍കിയത്. 57,748 വിദേശികളാണ് സ്വന്തം നാട്ടിലേക്ക് മടങ്ങുന്നതിനായി എക്‌സിറ്റ് പദ്ധതിയില്‍ രജിസ്റ്റര്‍ ചെയ്തത്. ഇതില്‍ 12,378 പേര്‍ സ്വദേശത്തേക്ക് മടങ്ങിയതായും ഒമാന്‍ തൊഴില്‍ മന്ത്രാലയം അറിയിച്ചു.

Related News