' ഓർക്കുക അവർ കാത്തിരിക്കുന്നു' കെ കെ എം വെബ്നാർ സംഘടിപ്പിക്കുന്നു

  • 06/01/2021

കുവൈറ്റ്‌ :  കുവൈറ്റ്‌ കേരള മുസ്ലിം അസോസിയേഷൻ മതകാര്യ വിഭാഗം  വെബിനാർ സംഘടിപ്പിക്കുന്നു.2021 ജനുവരി 8 വെള്ളിയാഴ്ച  രാത്രി 7 മണിക്ക് സൂം വഴിയാണ് ( സൂം  ഐഡി 84736367745 - പാസ്സ്കോഡ് 2021) വേബിനാർ ആരംഭിക്കും.ഇന്ത്യക്കകത്തും പുറത്തും നിരവധി മോട്ടിവേഷൻ ക്ലാസുകൾ ക്ക് നേതൃത്വം നൽകുന്ന പ്രമുഖ ട്രൈനർ സുലൈമാൻ മേല്പത്തൂർ വിഷയം അവതരിപ്പിച്ചു സംസാരിക്കും.

മത കാര്യം വിഭാഗം കേന്ദ്ര വൈസ് പ്രസിഡന്റ്  എ വി മുസ്തഫ ചെയർമാൻ, അഷ്‌റഫ്‌  മങ്കാവ് ( വൈസ് ചെയർമാൻ )  അബ്ദുൽ കലാം മൗലവി ( ജനറൽ  കൺവിനർ ) സി എം അഷ്‌റഫ്‌  ( പബ്ലിസിറ്റി കൺവിനർ ) കെ കെ എം എ  സോൺ പ്രതിനിധി കളായി  എം പി സുൽഫികർ ( ഫർവാനിയ സോൺ )  നജ്മുദ്ധീൻ ടി സി  ( സിറ്റി സോൺ )  അസ്‌ലം ഹംസ ( അഹ്മെടി സോൺ ) എന്നിവരെ പ്രോഗ്രാം കമ്മിറ്റി ഭാരവാഹികളായി  തെരഞ്ഞെടുത്തു യോഗത്തിൽ  കേന്ദ്ര പ്രസിഡന്റ്  എ പി അബ്ദുൽ സലാം, ജനറൽ സെക്രട്ടറി കെ സി റഫീഖ് , ട്രഷറർ സി. ഫിറോസ്, വിവിധ ബ്രാഞ്ച് പ്രസിഡന്റ് മാർ ചടങ്ങിൽ പങ്കെടുത്തു

Related News