ഖത്തറുമായി വാണിജ്യബന്ധം സ്ഥാപിക്കാൻ ഒരുങ്ങി യുഎഇ

  • 07/01/2021

ഖത്തറിനെതിരെ മൂന്നര വർഷത്തെ നീണ്ട ഉപരോധം അവസാനിച്ചതിന് പിന്നാലെ ഖത്തർ യുഎഇ ബന്ധം ശക്തമാകുന്നു. ഒരാഴ്ചയ്ക്കുള്ളിൽ തന്നെ ഗതാഗത, വാണിജ്യ ബന്ധം പുനഃസ്ഥാപിക്കുമെന്ന് യുഎഇ വിദേശകാര്യ സഹമന്ത്രി ഡോ. അൻവർ ഗർഗാഷ് പറഞ്ഞു. നയതന്ത്ര കാര്യാലയങ്ങൾ തുറക്കുന്നതടക്കമുള്ള കാര്യങ്ങളിൽ ഗൾഫ് രാജ്യങ്ങൾ അതിവേഗ നടപടികൾ സ്വീകരിച്ചുവരികയാണെന്നും വീഡിയോ. കോൺഫറൻസിലൂടെ വിളിച്ചുചേർത്ത വാർത്താ സമ്മേളനത്തിൽ അദ്ദേഹം പറഞ്ഞു.
അൽ ഉല കരാർ യാഥാർത്ഥ്യമാക്കുന്നതിൽ പൂർണമായ സഹകരണ മനോഭാവമായിരുന്നു യുഎഇക്ക് ഉണ്ടായിരുന്നത്. ഖത്തർ പ്രതിസന്ധിയുടെ അധ്യായം പിന്നിട്ടുവെന്നും അദ്ദേഹം പറഞ്ഞു. ഖത്തറും നാല് ഗൾഫ് രാജ്യങ്ങളിൽ ഓരോന്നും തമ്മിലുള്ള പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് പ്രത്യേക സംഘങ്ങളെ നിയോഗിക്കും. ഓരോ രാജ്യത്തിനും വ്യത്യസ്ഥമായ പ്രശ്നങ്ങളാണുള്ളത്. ഇവ ഈ സംഘങ്ങൾ പരിഗണിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഖത്തർ ഉപരോധം അവസാനിച്ചതിന് പിന്നാലെ മറ്റ്  അറബ് രാജ്യങ്ങളും ഖത്തറുമായി ഉടൻ വാണിജ്യബന്ധം പുനരാരംഭിക്കുമെന്നാണ് റിപ്പോർട്ട്.

Related News