അനുമതിയില്ലാതെയുള്ള സാമ്പത്തിക സഹായത്തിന് പുതിയ നിയമവുമായി യുഎഇ: നിയമലംഘകർക്ക് 5 ലക്ഷം ദിർഹം വരെ പിഴ ചുമത്തുമെന്നും മുന്നറിയിപ്പ്

  • 07/01/2021

അനുമതിയില്ലാതെയുള്ള സാമ്പത്തിക സഹായം നിയന്ത്രിക്കാൻ പുതിയ കരട് നിയമവുമായി യുഎഇ. അനധികൃതമായി സാമ്പത്തിക സംഭാവന ശേഖരിക്കുകയും വിതരണം ചെയ്യുകയും ചെയ്യുന്നത് നിയന്ത്രിക്കാൻ വേണ്ടിയാണ് പുതിയ കരട് നിയമം കൊണ്ടുവന്നത്. യുഎഇ ഫെഡറൽ നാഷണൽ കൗൺസിൽ ആണ് ഈ പുതിയ നിയമം പാസാക്കിയത്. നിയമപ്രകാരം ഔദ്യോഗിക ലൈസൻസ് ലഭിക്കാത്ത സംഭാവനകൾ  ജീവകാരുണ്യപ്രവർത്തനങ്ങൾ  മറ്റുള്ള തരത്തിലുള്ള സാമ്പത്തിക സഹായങ്ങൾ എന്നിവ ശേഖരിക്കുന്നതും വിതരണം ചെയ്യുന്നതും വിലക്കിയിട്ടുണ്ട്. പുതിയ നിയമം ലംഘിക്കുന്നവർക്ക് 5 ലക്ഷം ദിർഹം വരെ പിഴ ചുമത്തുമെന്നും അധികൃതർ മുന്നറിയിപ്പ് നൽകുന്നു. കള്ളപ്പണം വെളുപ്പിക്കൽ, തീവ്രവാദം, ഭീകരവാദം, എന്നീ പ്രവർത്തനങ്ങൾ തടയാൻ വേണ്ടിയാണ് പുതിയ നിയമം പ്രഖ്യാപിച്ചത്. അതേസമയം സ്ഥാപനങ്ങൾക്കും അസോസിയേഷനുകൾക്കും സാമ്പത്തിക സംഭാവന സ്വീകരിക്കുന്നതിന് പുതിയ സ്മാർട്ട് ഇ  സിസ്റ്റം കൊണ്ടുവരാനും ധാരണയായിട്ടുണ്ട്. നിയമലംഘകരെ നാടുകടത്തുമെന്നും അധികൃതർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

Related News