കെ.ഐ.സി വിഖായ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു.

  • 08/01/2021

കുവൈത്ത് സിറ്റി : കുവൈത്ത് കേരള ഇസ്ലാമിക് കൗണ്‍സില്‍ വിഖായ വിംഗ് രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. ജാബ്രിയ സെന്ട്രല്‍ ബ്ലഡ് ബാങ്കില്‍ വെച്ച് നടന്ന  ക്യാമ്പില്‍ കെ.ഐ.സി യുടെ അബ്ബാസിയ, ഫര്‍വാനിയ, ഫഹാഹീല്‍, സിറ്റി, ഹവല്ലി തുടങ്ങിയ അഞ്ച് മേഖലകളില്‍ നിന്നുമുളള നേതാക്കന്‍മാരും പ്രവര്‍ത്തകരുമടക്കം നൂറില്‍ പരം അംഗങ്ങള്‍ പങ്കെടുത്തു. 

കോവിഡ് പാശ്ചാതലത്തില്‍ കുവൈത്ത് സെന്‍ട്രല്‍ ബ്ലഡ് ബാങ്ക് നേരിടുന്ന രക്തദൗര്‍ലഭ്യം പരിഹരിക്കുന്നതിന്റെ ഭാഗമായാണ് ക്യാമ്പ് സംഘടിപ്പിച്ചത്. കെ.ഐ.സി ചെയര്‍മാന്‍ ഉസ്താദ് ശംസുദ്ദീൻ ഫൈസി എടയാറ്റൂർ, പ്രസിഡണ്ട്  അബ്ദുല്‍ ഗഫൂര്‍ ഫൈസി പൊന്‍മള, ജ.സെക്രട്ടറി സൈനുല്‍ ആബിദ് ഫൈസി, ട്രഷറര്‍ ഇ.എസ് അബ്ദുറഹ്മാന്‍ ഹാജി, വിഖായ സെക്രട്ടറി ശിഹാബ് കൊടുങ്ങല്ലൂര്‍, കേന്ദ്ര കണ്‍വീനര്‍ സവാദ് കൊയിലാണ്ടി തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

Related News