യു എ ഇ യിൽ കോവിഡ് രോഗികൾ കൂടുന്നു; 2,998 പുതിയ കേസുകൾ

  • 09/01/2021




യുഎഇയിൽ കോവിഡ് രോഗികളുടെ എണ്ണത്തിൽ വർദ്ധനവ്.2,998 പേർക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്. ഇതോടെ ആകെ രോഗികളുടെ എണ്ണം 2,27,702 ആയതായി ആരോഗ്യ–രോഗ പ്രതിരോധ മന്ത്രാലയം വ്യക്തമാക്കി. 

5 മരണമാണ് ഇന്ന് റിപ്പോർട്ട്‌ ചെയ്തത്. 702 പേരാണ് ആകെ കോവിഡ് ബാധിച്ച് മരിച്ചത്. 2,264 പേർ രോഗമുക്തി നേടി. ഇതോടെ രോഗമുക്തി നേടിയവർ ആകെ 2,03,660 ആയി. ആകെ മരണം–. നിലവിൽ 23,340 പേർ ചികിത്സയിലാണ്.

Related News