മൂന്നര വർഷങ്ങൾക്ക് ശേഷം ഖത്തർ-യുഎഇ ഗതാഗതബന്ധം നാളെ പുനരാരംഭിക്കും

  • 09/01/2021

ഖത്തറും യു.എ.ഇയും തമ്മില്‍ മൂന്നര വര്‍ഷമായുള്ള ഗതാഗതബന്ധം നാളെ പുനരാരംഭിക്കും. ഖത്തറുമായുള്ള കര, ജല, വ്യോമ ഗതാഗതമാണ് നാളെ പുനരാരംഭിക്കുക. യു.എ.ഇ വിദേശകാര്യ മന്ത്രാലയമാണ് തീരുമാനം പ്രഖ്യാപിച്ചത്. എല്ലാ വിലക്കുകളും പിന്‍വലിച്ചതായും യു.എ.ഇ അറിയിച്ചു. ഇരു രാജ്യങ്ങളിലും എംബസികളുടെ പ്രവര്‍ത്തനവും ഉടന്‍ തുടങ്ങും. അന്താരാഷ്ട്ര കോടതികളിലും മറ്റും യു.എ.ഇക്കെതിരെ നല്‍കിയ മുഴുവന്‍ പരാതികളും ഖത്തര്‍ കഴിഞ്ഞ ദിവസം പിന്‍വലിച്ചിരുന്നു. സൗ​ദി​യി​ലെ അ​ല്‍ ഉ​ലാ​യി​ല്‍ ന​ട​ന്ന ഗ​ള്‍​ഫ് സ​ഹ​ക​ര​ണ സ​മി​തി(ജി.സി.​സി) ഉ​ച്ച​കോ​ടി​യി​ല്‍ ഖ​ത്ത​റി​നെ​തി​രാ​യ ഉ​പ​രോ​ധം അവസാ​നി​പ്പി​ക്കു​ന്ന ക​രാ​റി​ല്‍ ഒ​പ്പു​വെച്ച​തോ​ടെ​യാ​ണ് ഖത്തറുമായു​ള്ള വാ​ണി​ജ്യ​ബ​ന്ധ​ങ്ങ​ളും ഗ​താ​ഗ​ത​ങ്ങ​ളും യു​എ​ഇ പുന​രാ​രം​ഭി​ക്കു​ന്ന​ത്.

Related News