കൊവിഡിനെ ശക്തമായി പ്രതിരോധിക്കാനൊരുങ്ങി യുഎഇ; വാക്‌സിനേഷൻ നടപടികൾ ഊർജിതമാക്കുന്നു

  • 09/01/2021

കൊവിഡ് വൈറസ് വ്യാപനം  ഉയരുന്ന സാഹചര്യത്തില്‍ പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാ​ഗമായി യു.എ.ഇയില്‍ കൊവിഡ് വാക്സിനേഷന്‍ നടപടികള്‍ ഊര്‍ജിതമായി. വാക്സിന്‍ സ്വീകരിച്ചവരുടെ എണ്ണം 8,87,000  കടന്നു. റഷ്യയുടെ സ്ഫുട്നിക്ക് വാക്സിന്‍റെ മൂന്നാംഘട്ട പരീക്ഷണത്തിനും യു.എ.ഇയില്‍ തുടക്കമായി. കഴിഞ്ഞ 24 മണിക്കൂറിനിടെ 60000 പേര്‍ക്കാണ് യു.എ.ഇ കൊവിഡ് വാക്സിന്‍ നല്‍കിയത്. ഡിസംബറില്‍ ആരംഭിച്ച വാക്സിന്‍ യഞ്ജത്തിന്‍റെ ഭാഗമായി ഇതുവരെ 887,696 പേര്‍ വാക്സിന്‍ സ്വീകരിച്ചു. റഷ്യയുടെ സ്ഫുട്നിക് വാക്സിന്‍റെ മൂന്നാംഘട്ട ക്ലിനിക്കല്‍ പരീക്ഷണം അബൂദബിയില്‍ ആരംഭിച്ചു. ആദ്യഘട്ടത്തില്‍ സന്നദ്ധരായി എത്തുന്ന 500 പേരിലാണ് റഷ്യന്‍ വാക്സിന്‍ പരീക്ഷിക്കുന്നത്.

Related News