യുഎഇ കൊടും തണുപ്പിലേക്ക്; അന്തരീക്ഷ താപനില പൂജ്യം ഡിഗ്രി സെല്‍ഷ്യസിന് താഴെ

  • 09/01/2021



യുഎഇയുടെ വിവിധ ഏരിയകൾ അതിശൈത്യത്തിലേക്ക് കടക്കുന്നുവെന്ന് റിപ്പോർട്ട്. ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രമാണ് മുന്നറിയിപ്പ് നൽകിയത്. ഈ സീസണില്‍ ആദ്യമായി രാജ്യത്ത് അന്തരീക്ഷ താപനില പൂജ്യം ഡിഗ്രി സെല്‍ഷ്യസിന് താഴെയെത്തി. ഇന്നാണ് രാജ്യത്ത് ഈ സീസണിലെ ഏറ്റവും താഴ്‍ന്ന താപനില രേഖപ്പെടുത്തിയത്. അല്‍ ഐനിലെ റക്നയില്‍ മൈനസ് രണ്ട് ഡിഗ്രിയാണ് താപനില രേഖപ്പെടുത്തിയതെന്ന് ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. കഴിഞ്ഞയാഴ്‍ച ഇതേ പ്രദേശത്ത് 1.9 ഡിഗ്രി സെല്‍ഷ്യസായിരുന്നു താഴ്‍ന്ന താപനില. ഇനിയും താപനില കുറയാൻ സാധ്യതയുണ്ടെന്നും അധികൃതർ മുന്നറിയിപ്പ് നൽകുന്നു. 

Related News