ഖത്തറിൽ നിന്ന് അബുദാബിയിൽ എത്തുന്നവർക്ക് ക്വാറന്റൈൻ വേണ്ട

  • 11/01/2021

ഖത്തറിൽ നിന്ന് അബുദാബിയിൽ എത്തുന്നവർക്ക് ക്വാറന്റൈൻ ഒഴിവാക്കി. കോവിഡ് പശ്ചാത്തലത്തിൽ രാജ്യത്തേക്ക് വരുന്നവർക്കുള്ള മാർഗനിർദേശങ്ങൾ പുതുക്കിയ പട്ടികയിലാണ് ഖത്തറിനെ ഉൾപ്പെടുത്തിയത്.  ക്വാറന്റൈൻ ആവശ്യമില്ലാത്ത രാജ്യങ്ങളെ ഗ്രീൻ ലിസ്റ്റിലാണ് ഉൾപ്പെടുത്തുക. ഇപോൾ ഖത്തറിനെയും  ഗ്രീൻ ലിസ്റ്റിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.   ഉപരോധം പിൻവലിച്ച സാഹചര്യത്തിലാണ് ഖത്തറിനെ കൂടി പട്ടികയിൽ ഉൾപ്പെടുത്തിയത്. ഖത്തർ,ഒമാൻ,സൗദി അറേബ്യ,കുവൈത്ത് എന്നിവയാണ് പട്ടികയിൽ ഉള്ള ജിസിസി രാജ്യങ്ങൾ. ബഹ്‌റൈൻ ഗ്രീൻ ലിസ്റ്റിൽ ഉൾപെട്ടിട്ടില്ല. അതേസമയം,അബുദാബിയിൽ പ്രവേശിക്കുന്ന എല്ലാവർക്കും പിസിആർ പരിശോധന നടത്തിയതിന്റെ നെഗറ്റിവ് സർട്ടിഫിക്കറ്റ് നിർബന്ധമാണ്. 

Related News