ആറുമാസത്തിൽ കൂടുതൽ രാജ്യത്തുനിന്ന് പുറത്തുപോയാൽ വിസ റദ്ദാകും , വിസാ നിയമത്തിൽ മാറ്റവുമായി ഒമാൻ

  • 11/01/2021

6 മാസത്തിൽ കൂടുതൽ വിദേശരാജ്യങ്ങളിൽ കുടുങ്ങിക്കിടക്കുന്ന പ്രവാസികൾക്ക് ഇനി ഒമാനിലേക്ക് തിരിച്ചെത്താൻ സാധിക്കില്ല. ഒമാൻ നിയമപ്രകാരം ആറുമാസത്തിൽ കൂടുതൽ രാജ്യത്തുനിന്ന് പുറത്തുപോയാൽ വിസ റദ്ദാക്കും. കോവിഡ് പശ്ചാത്തലത്തിൽ പ്രവാസികളുടെ ബുദ്ധിമുട്ടുകൾ കണക്കിലെടുത്ത് ഭരണകൂടം ചില ഇളവുകൾ നൽകിയിരുന്നു. എന്നാൽ അതെല്ലാം ഇപ്പോൾ നിർത്തിവെച്ചതായും അധികൃതർ അറിയിച്ചു.  നേരത്തെ രാജ്യത്ത് പുറത്ത് കുടുങ്ങി കിടക്കുന്ന പ്രവാസികൾക്ക് അവരുടെ റസിഡൻസ് വിസ പുതുക്കാൻ അധികൃതർ അവസരം നൽകിയിരുന്നു. ആ കാലയളവിൽ പുതുക്കാത്തവർക്ക് ഇനി രാജ്യത്തേക്ക് മടങ്ങിയെത്താൻ സാധിക്കില്ലെന്നും അധികൃതർ കൂട്ടിച്ചേർത്തു.

Related News