ജോലി നാട്ടിൽ, താമസം ദുബായിൽ; പുതിയ ഓൺലൈൻ ജോലിയുമായി അധികൃതർ

  • 15/10/2020

ദുബായ്;  നാട്ടിലെ ജോലി  രാജ്യത്ത് നിന്ന് ചെയ്യാൻ  അവസരമൊരുക്കി ദുബായ് ഭരണ കൂടം.  ദുബായിൽ താമസിച്ച് സ്വന്തം രാജ്യത്ത് ബിസിനസും ജോലിയും ചെയ്യാനുള്ള ഓണ്‍ലൈൻ പദ്ധതിയാണ് ദുബായ് പ്രഖ്യാപിച്ചത്.   കുറഞ്ഞത് 4 ലക്ഷത്തോളം രൂപ( 5,000 യുഎസ്  ഡോളർ) പ്രതിമാസ വരുമാനമുള്ളവർക്കാണ് ഒരു വർഷം കാലാവധിയുള്ള പദ്ധതിയുടെ ഗുണഭോക്താക്കളാകാൻ സാധിക്കുക. വെബ് സൈറ്റ് വഴിയാണ് ഇതിന് അപേക്ഷിക്കേണ്ടതെന്ന് അധികൃതർ വ്യക്തമാക്കി.

കുറഞ്ഞത് 6 മാസം കാലാവധിയുള്ള പാസ്പോർട്ട്, യുഎഇ കവറേജുള്ള ആരോഗ്യ ഇൻഷുറൻസ്, ജോലി ചെയ്യുന്ന കമ്പനിയുടെ ഒരു വർഷത്തെ കരാർ രേഖ, കുറഞ്ഞത് നാല് ലക്ഷത്തോളം രൂപ(5,000 യുഎസ് ഡോളർ) മാസ വരുമാനമുള്ളതിൻ്റെ രേഖ, അവസാന മാസത്തെ പേ സ്ലിപ്പ്, 3 മാസത്തെ ബാങ്ക് സ്റ്റേറ്റ്മെൻ്റ് എന്നിവയാണ് ഈ പദ്ധതിയിൽ പങ്കുചേരാൻ ഓൺലൈനായി അപേക്ഷിക്കാൻ വേണ്ടത്. അപേക്ഷകൻ കമ്പനി ഉടമയാണെങ്കിൽ ഉടമസ്ഥാവകാശം തെളിയിക്കുന്ന രേഖ, കുറഞ്ഞത് നാല് ലക്ഷത്തോളം രൂപ(5,000 യുഎസ് ഡോളർ) വരുമാനമുള്ളതിൻ്റെ രേഖ, 3 മാസത്തെ ബാങ്ക് സ്റ്റേറ്റ്മെന്റ് എന്നിവയും ഹാജരാക്കണം.

Related News