യുഎഇയില്‍ അതിശൈത്യം തുടങ്ങി; മരുഭൂമിയിലെ വെള്ളം ഐസായി

  • 12/01/2021


ദുബായ്‌:  യുഎഇയില്‍ അതിശൈത്യം തുടങ്ങി. അല്‍ഐന്‍ മേഖലയില്‍ അന്തരീക്ഷ ഊഷ്മാവ് മൈനസ് ഡിഗ്രിയിലേക്ക് കടന്നതോടെ വെള്ളം തണുത്തുറയുന്ന അവസ്ഥയായി. കൊടും തണുപ്പില്‍ മരുഭൂമിയിലെ വെള്ളം ഐസായി മാറിയ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ്. അല്‍ഐനിലെ അല്‍ജിയ പ്രദേശത്ത് ടാങ്കിലെ വെളളം ഐസായി മാറിയ ദൃശ്യമാണ് സോഷ്യല്‍ മീഡിയയില്‍ വൈറാലായി കൊണ്ടിരിക്കുന്നത്.

അല്‍ഐനിലെ റക്‌നാ മേഖലയില്‍ മൈനസ് രണ്ട് ഡിഗ്രിയാണ് ഊഷാമാവ് രേഖപ്പെടുത്തിയത്. അടുത്ത ദിവസങ്ങളിലും ഈ മേഖലയില്‍ ശക്തമായ തണുപ്പ് തുടരുമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിക്കുന്നത്. കിഴക്കന്‍ ശീതക്കാറ്റ് യു എ ഇയില്‍ ശക്തമാണ്. അതുകൊണ്ട്, താഴ് വരകളിലും മറ്റും തണുപ്പ് ശക്തമാകും. അല്‍ഐനില്‍ പൊതുവെ ഏറ്റവും കൂടുതല്‍ തണുപ്പ് അനുഭവപ്പെടുന്ന മേഖലയിലാണ് വെള്ളം ഐസാകുന്ന കാഴ്ചയുള്ളതെന്നും കാലാവസ്ഥ വിദഗ്ധര്‍ പറഞ്ഞു.

Related News